ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ

0

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടി നവ്യ നായര്‍ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് .തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ഭർത്താവും അമ്മയും മകനുമൊത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ചുട്ട മറുപടിയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ പ്രതികരിച്ചത്.

ആംചി മുംബൈയിൽ വർഷങ്ങൾക്ക് മുൻപ് ഒരു ഓണക്കാലത്ത് ചിത്രീകരിച്ച നവ്യയും ഭർത്താവ് സന്തോഷും ചേർന്നുള്ള അഭിമുഖവും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ആംചി മുംബൈയുടെ യൂട്യൂബിലും ഫേസ്ബുക്കിലും പോർട്ടലിലുമായി ഇതിനകം പത്ത് ലക്ഷത്തിലധികം പേരാണ് അഭിമുഖം കണ്ടത്. അയ്യായിരത്തിലധികം പേരുടെ ലൈക്കും ഇരുനൂറിലധികം പ്രതികരണങ്ങളുമായി ഓൺലൈനിൽ ട്രെൻഡിങ് വിഭാഗത്തിലാണ് ഈ അഭിമുഖം

LEAVE A REPLY

Please enter your comment!
Please enter your name here