ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു

0

മലയാളികളുടെ ദേശീയോത്സവമായ ഓണം നായർ ഉല്ലാസനഗർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 നു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

മനേരാഗാവിലുള്ള കൃഷ്ണ മര്യേജ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ഐ.ഐ. ടി മുംബൈ – മൊണാഷ് ആസ്‌ട്രേലിയ റിസർച്ച് അക്കാഡമി മേധാവിയും പ്രശസ്ത സാങ്കേതിക വിദഗ്ദ്ധനുമായ എം.എസ്. ഉണ്ണികൃ്ണൻ മുഖ്യാതിഥിയായിരുന്നു.

കേന്ദ്രീയ നായർ സാംസ്കാരിക സംഘ് പ്രസിഡൻ്റ് ഹരികുമാർ മേനോൻ, നായർ സർവീസ് സൊസൈറ്റി ഉല്ലാസ് നഗർ യൂണിറ്റ് പ്രസിഡൻ്റ് സുരേഷ് കുറുപ്പ്, ജന.സെക്രട്ടറി ശൈലേഷ് നായർ, ട്രഷറർ സുരേഷ് നായർ എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിച്ചു .

മാവേലി വരവേൽപ്പും “രാമചരിതമാനസം” നൃത്ത ശില്പവും സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് ചാരുതയേകി. ശ്രീകുമാർ മാവേലിക്കര ചടങ്ങുകൾ നിയന്ത്രിച്ചു ..

LEAVE A REPLY

Please enter your comment!
Please enter your name here