എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ 96 ആംമത് മഹാസമാധി വനിതാ സംഘം യുണിയൻ സെകട്ടറി ശോഭന വാസുദേവന്റെ നേത്യത്വത്തിൽ പൂജയും പ്രാർത്ഥനയോടെയും ആചരിച്ചു.

യൂണിയനിൽപെട്ട അന്റോപ് ഹിൽ, സാകിനാക്ക, ഡോംബിവ്‌ലി, രസായനി-മോഹോപ്പാട, അംബർനാഥ്, കല്യാൺ വെസ്റ്റ്, കല്യാൺ ഈസ്റ്റ്, വസായ്, നല്ലസോപ്പാറ, ഭയന്ദർ, മീര റോഡ്, ബോറിവലി-കന്ദിവലി, മലാഡ്-മൽവാണി, മലാഡ്-ഗോരേഗാവ്, ഐരോളി, ഭാണ്ഡൂപ്, കാമോത്തേ, സി.ബി.ഡി. ബേലാപ്പൂർ, നെരൂൾ, പൻവേൽ, വാശി, ചെമ്പൂർ കോളനി, ഉല്ലാസ് നഗർ എന്നി ശാഖായോഗങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് ഗുരുവിന്റെ മഹാസമാധി ദിനാചരണം നടന്നത്. പല ശാഖകളിലും ഗുരുഭാഗവത പാരായണം,ഗുരുപുഷ്പാഞ്ജലി,സമാധി ഗാനം ആലാപനം, പ്രഭാഷണം എന്നിവയും നടന്നു..

LEAVE A REPLY

Please enter your comment!
Please enter your name here