മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര

0

ഇന്ത്യയിലെ ഐഫോൺ 15 സീരീസ് വിൽപ്പനക്ക് ഇന്ന് മുംബൈയിൽ ആരംഭം കുറിച്ചപ്പോൾ രാവിലെ മുതൽ ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മുംബൈയിലും ഡെൽഹിയിലുമായി രാജ്യത്തെ രണ്ട് ആപ്പിൾ സ്റ്റോറുകളിലാണ് ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ വിൽപ്പന തുടങ്ങിയത്. അത് കൊണ്ട് തന്നെ പുതിയ ഐഫോൺ 15 വാങ്ങുന്ന ആദ്യയാളാകാനുള്ള തിരക്കായിരുന്നു കാണാനായത്. ഇതിനായി അഹമ്മദാബാദ്, ബാംഗ്ളൂർ, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വരെ മുംബൈയിലെത്തിയ ഐ ഫോൺ ആരാധകരുണ്ട്.

ഇന്നലെ വൈകുന്നേരം 3 മണി മുതൽ 17 മണിക്കൂർ വരിയിൽ നിൽക്കുകയാണെന്നാണ് അഹമ്മദാബാദിൽ നിന്നെത്തിയ യുവാവ് പറഞ്ഞത്. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിൽ നിന്ന് ആദ്യത്തെ ഐഫോൺ വാങ്ങാനുള്ള ആവേശം വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം

ആപ്പിൾ വാച്ച് അൾട്രാ 2, പുതിയ എയർപോഡുകൾ എന്നിവയ്‌ക്കൊപ്പം വെളുത്ത ടൈറ്റാനിയത്തിൽ ഐഫോൺ 15 പ്രോ മാക്‌സ് മോഡൽ – 256 ജിബി മോഡൽ ബുക്ക് ചെയ്തിട്ടുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു .

LEAVE A REPLY

Please enter your comment!
Please enter your name here