ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി

0

കഴിഞ്ഞ ദിവസം താനെ ജില്ലയിലെ വിത്തൽവാഡി സ്റ്റേഷനിലായിരുന്നു സംഭവം. ഓടുന്ന ട്രെയിനിൽ തന്റെ 9 വയസ്സുള്ള മകളോടൊപ്പം കയറാൻ ശ്രമിക്കവെയാണ് യുവതി കാൽ വഴുതി വീണത്.

സ്റേഷനിലുണ്ടായ റെയിൽവേ പോലീസ് കോൺസ്റ്റബിളിന്റെ സമയോചിതമായ രക്ഷാ പ്രവർത്തനമാണ്
സ്ത്രീയുടെ ജീവൻ രക്ഷിച്ചത് .

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലുള്ള വിടവിലേക്ക് തെന്നി വീഴുകയായിരുന്നു. ട്രാക്കിലേക്ക് വീഴും മുൻപേ കോൺസ്റ്റബിൾ അതി വേഗം പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴക്കുന്നത് ദൃശ്യങ്ങളിൽ കാണാം

പോലീസ് ഉദ്യോഗസ്ഥനായ നായിക് റുഷികേശ് മാനെയാണ് സ്ത്രീയുടെ രക്ഷകനായത് (Click here to watch Video)

യുവതിയുടെ 9 വയസ്സുള്ള മകൾ ആദ്യം ട്രെയിനിൽ കയറിയിരുന്നുവെങ്കിലും പുറകിലുണ്ടായിരുന്ന യുവതിക്ക് ചുവട് പിഴച്ചതാണ് അപകടമുണ്ടാകാൻ കാരണമായത് .

LEAVE A REPLY

Please enter your comment!
Please enter your name here