മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ

0

ഇന്ത്യൻ സിനിമയെ ധന്യമാക്കിയ മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർ തൊണ്ണൂറാം വയസ്സിൽ എത്തി നിൽക്കുമ്പോൾ മുംബൈ മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന ഒട്ടെറെ മുഹുർത്തങ്ങൾ സമ്മാനിച്ച ഇതിഹാസ താരമാണ് മധു.

മുംബൈ മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ എം.ബിജു കുമാർ, സി.എ. ബാബു, പി.എൻ. കെ മേനോൻ, എ.കെ.പ്രദീപ് കുമാർ, വി.ഗോപാലകൃഷ്ണൻ നായർ,ജോസ് മാത്യു തുടങ്ങിയവർ തിരുവനന്തപുരത്തെ കണ്ണംമൂലയിലെ ശിവഭവനത്തിൽ നേരിട്ടെത്തിയാണ് മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തിക്ക് ജന്മദിന ആശംസകൾ നേർന്നത്.

നഗരത്തിൽ നിരവധി വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന നടൻ മലയാള സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിലായിരുന്നു മധു വസന്തം എന്ന പരിപാടി മുംബൈ മലയാളി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ചത്.

1967 ൽ പുറത്തിറങ്ങിയ മുംബൈ എന്ന നഗരത്തെ പാശ്ചാലമാക്കി ചിത്രികരിച്ച ” നഗരമേ നന്ദി” എന്ന ചിതത്തോട് കൂടിയാണ് മഹാ നഗരവുമായി മഹാനടൻ കൂടുതൽ അടുക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന വർണ്ണശബളമായ നവതി ആഘോഷങ്ങളിലും പങ്കെടുത്തായിരിക്കും മടക്കമെന്ന് ബിജുകുമാർ പറഞ്ഞു. ജൻമദിനാശംസകൾ നേരാനും നവതി ആഘോഷങ്ങളിൽ പങ്കെടുക്കാനുമായി രാഷ്ട്രിയ സംസ്കാരിക സാമൂഹിക കലാ സാഹിത്യ രംഗത്തെ പ്രമുഖരുടെ നിലയ്ക്കാത്ത പ്രവാഹമാണ്

തിരുവനത്തപുരം നഗരത്തിന്റെ മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളൈയുടെയും തങ്കമ്മയുടെയും മകനായി 1933 സെപ്റ്റംബർ 23 ന് ജനനം. മാതാപിതാക്കൾ നൽകിയ പേരാണ് മാധവൻ നായർ. ഹൈസ്കൂൾ വിദ്യാഭാസത്തിനുശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ ബിരുദം നേടി തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം നാഗർകോവിലിലെ ഹിന്ദു കോളേജ് & സ്കോട്ട് ക്രിസ്ത്യൻ കോളേജുകളിൽ എന്നിവിടങ്ങളിൽ ഹിന്ദി പ്രൊഫെസ്സറായി. പ്രൊഫെസ്സറിൽ നിന്ന് നടൻ,സിനിമ നിർമിതാവ്, സംവിധായകൻ,എഡിറ്റർ,സ്റ്റുഡിയോ ഓണർ,തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും തന്റെ കൈയൊപ്പ് ചാർത്തിയ അനുഗ്രഹീത കലാകാരൻ മാധവൻ നായർ എന്ന പത്മശ്രീ മധുവിന്റെ തൊണ്ണൂറാം പിറന്നാൾ.

LEAVE A REPLY

Please enter your comment!
Please enter your name here