കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി

0

മുംബൈയിലെ ആദ്യ വനിതാ മലയാളനാടക വേദി ഒരുക്കുന്ന ‘കനൽത്തുരുത്തുകൾ’ നാളെ സെപ്റ്റംബർ 24-ന് നവിമുംബൈയിലെ വാഷിയിലെ സിഡ്‌കോ ഹാളിൽ അരങ്ങേറും. അരങ്ങിലും അണിയറയിലുമായി നാൽപ്പതോളം കലാകാരികളാണ് അണി നിരക്കുന്നത്.

മുംബൈ മലയാള നാടക വേദിയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് ദൃശ്യകലാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതാനാടകം അരങ്ങിലെത്തുന്നത്. സമകാലിക സമൂഹത്തിലെ വ്യത്യസ്തങ്ങളായ സ്ത്രീ അനുഭവങ്ങളാണ് നാടകം സംവദിക്കുന്നത്.

ഈ വനിതാ നാടകമുന്നേറ്റത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് മുഖ്യാതിഥി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ്. ഒരുവർഷമായി ദൃശ്യകലാ ഫൗണ്ടേഷനും നിരീക്ഷയും സംയുക്തമായി നാലു വനിതാ നാടക ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു.

Date: Sunday, 24th September 2023 Time 7 pm
Venue : CIDO Auditorium, Vashi

LEAVE A REPLY

Please enter your comment!
Please enter your name here