മുംബൈ വിമാനത്താവളം ഒക്ടോബർ 17-ന് ആറുമണിക്കൂർ അടച്ചിടും

0

ഒക്ടോബർ 17 ന് മുംബൈ വിമാനത്താവളത്തിലെ രണ്ട് റൺവേകളും അറ്റകുറ്റപ്പണികൾക്കായി ആറ് മണിക്കൂർ അടച്ചിടും, ഈ കാലയളവിൽ വിമാന പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ല.

ഇതുസംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്കു നൽകിയതായി അധികൃതർ അറിയിച്ചു. ……

രണ്ട് റൺവേകളുടെയും അറ്റകുറ്റപ്പണികൾ രാവിലെ 11 നും വൈകുന്നേരം 5 നും ഇടയിൽ നടത്തുമെന്ന് എയർപോർട്ട് ഓപ്പറേറ്റർ പ്രസ്താവനയിൽ പറഞ്ഞു.

ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (CSMIA) മഴക്കാല റൺവേ മെയിന്റനൻസ് പ്ലാനിന്റെ ഭാഗമായാണ് രണ്ട് റൺവേകളും ഒക്ടോബർ 17-ന് താൽക്കാലികമായി അടച്ചിടുന്നത് .

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ വിമാനത്താവളത്തിന് രണ്ട് ക്രോസിംഗ് റൺവേകളുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here