സമൂഹത്തിലെ തെറ്റായ പ്രവണതകൾ ജനമനസുകളിലെത്തിക്കാനും അവരിലെ പ്രതികരണ ശേഷി ഉണർത്താനും നാടകങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മുംബൈയിൽ വനിതാ നാടകവേദി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിൽ ഒട്ടേറെ വിവേചനങ്ങളും അസമത്വങ്ങളും അനീതികളും നേരിട്ടു കൊണ്ടാണ് സ്ത്രീജിവിതം ഓരോ ദിവസവും മുന്നോട്ടു പോകുന്നതെന്നും സ്ത്രീകൾ അനുഭവിക്കുന്ന സങ്കടങ്ങളും നിവൃത്തിക്കേടുകളും പ്രയാസങ്ങളുമെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതാണ് നാടകമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
മലയാള ഭാഷ കൃത്യമായി വഴങ്ങാത്ത മുംബൈ മലയാളികളായ കുട്ടികളെ അരങ്ങിന്റെ മുന്നിലും പിന്നിലും പ്രവർത്തിക്കാൻ പ്രാപ്‌തരാക്കിയ മുംബൈയിലെ ആദ്യ വനിതാ നാടകവേദിയുടെ ഉദ്യമം ശ്ലാഘനീയമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച നിരീക്ഷയെയും ദൃശ്യകലാ ഫൗണ്ടേഷനെയും മന്ത്രി അഭിനന്ദിച്ചു . Click here to watch full speech >>>>
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം