മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ആഡംബര വിനോദസഞ്ചാര ട്രെയിൻ ഡെക്കാൻ ഒഡീസി വീണ്ടും യാത്ര തിരിച്ചു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്നാണ് കന്നി യാത്ര പുറപ്പെട്ടത്. 7 രാത്രിയും 8 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ പങ്കെടുക്കുന്നതിനായി നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത 25 യാത്രക്കാരെ വാദ്യമേളത്തിന്റെയും നൃത്തച്ചുവടുകളുകളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലെന്നാണ് ഈ ആഡംബര ട്രെയിൻ അറിയപ്പെടുന്നത്. 80 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളുള്ള മുറികളും ഇരിപ്പിടങ്ങളും, മിനി ബാർ, വിശാലമായ ഭക്ഷണശാല, വായനാമുറി, ജിം, സ്പാ തുടങ്ങി യാത്ര രാജകീയമാക്കുവാനുള്ള സൗകര്യങ്ങളെല്ലാം ട്രെയിനിൽ ലഭ്യമാണ്.
ട്രെയിൻ യാത്രക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 6 ലക്ഷം രൂപയും ഉയർന്ന നിരക്ക് 11 ലക്ഷം രൂപയുമാണ്. സിഎസ്എംടിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ വഡോദര, ജയ്പുർ, ഉദയ്പുർ, ആഗ്ര വഴിയാണ് ഡൽഹിയിലെത്തിച്ചേരുന്നത്. യാത്രക്കാർക്ക് അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാനും യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച മുംബൈയിലെ സ്ഥലങ്ങൾ സന്ദർശിക്കാനും ഈ കേന്ദ്രങ്ങളുടെ പ്രത്യേകതകൾ വിശദീകരിക്കാൻ ട്രെയിനിനുള്ളിൽപ്രത്യേക ടൂറിസ്റ്റ് ഗൈഡുകളും ഒപ്പമുണ്ടാകും.
മഹാരാഷ്ട്രയുടെ പൈതൃകവും പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഓരോ കോച്ചുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് സേവനം നടത്തുന്നത്.
- മാർഗഴി മാസത്തിന്റെ കാൽ വെപ്പിലേയ്ക്ക് ആദ്യ ചുവടു വെയ്ക്കുന്ന സംഗീത സദസ്സൊരുക്കി ” ഭേരി”.
- സീൽ ആശ്രമത്തിന് മദർ തെരേസ മെമ്മോറിയൽ അവാർഡ്
- പതിനെട്ടാം വാർഷിക നിറവിൽ സാൻപാഡ കേരള സമാജം
- മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
- ഹിൽഗാർഡൻ അയപ്പഭക്ത സംഘത്തിൻ്റെ 28മത് മണ്ഡലപുജ ഡിസംബർ 2ന്