ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്‌സ് വാർഷികാഘോഷം നടന്നു

0

ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്‌സിന്റെ പതിനേഴാമത് വാർഷികവും പൊതുയോഗവും നടന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഫാത്തിമാ സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ സംഘടനയുടെ ജോയിന്റ് ഡയറക്ടർ ഫാദർ ജോൺസൺ തിനംവീട്ടിൽ, മുഖ്യാതിഥി ഫാദർ മാത്യു പ്രഫുൽ, സീറോ മലങ്കര ചർച്ച് വസായ്, വിശിഷ്ടാതിഥി അഡ്വ ജോസ് ലോപ്പസ്, സിസ്റ്റർ അന്നാ മറിയ, എഫ് എം സി കേന്ദ്ര പ്രതിനിധി എന്നിവർ പങ്കെടുത്തു.

വൈകുന്നേരം നാല് മണിക്കുള്ള ദിവ്യബലിയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ആറ് മണിക്ക് നടന്ന ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. കൂടാതെ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കലാകായിക വിദ്യാഭ്യാസ രംഗത്തെ മികവിന് അവാർഡുകളും വിതരണം ചെയ്തു. പ്രസിഡന്റ് സണ്ണി ടി സോളമൻ, സെക്രട്ടറി ആൻസി ജോസഫ്, ട്രഷറർ ജോളി സിറിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രായഭേദമന്യേ സംഘടനയിലെ അംഗങ്ങൾ ചേർന്നവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here