എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭാണ്ഡൂപ് ശാഖയുടെ പതിനാറാമത് വാർഷികവും കുടുംബസംഗമവും ഓണാഘോഷവും ഭാണ്ഡൂപ് വെസ്റ്റിലുള്ള ഗീതാ ഹാളിൽ വെച്ച് ഞായറാഴ്ച്ച, ഒക്ടോബർ 01 ന് രാവിലെ 09.30 മണി മുതൽ ശാഖായോഗം പ്രസിഡന്റ് ടി.അജിത് കുമാറിനെ അദ്ധ്യക്ഷതയിൽ ആഘോഷിക്കും.

യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ,വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ,സെക്രട്ടറി ബിനു സുരേന്ദ്രൻ,ഡി.എ.സി.മെമ്പറും സാമൂഹ്യപ്രവർത്തകനുമായ രമേശ് കലമ്പൊലി, മുനിസിപ്പൽ കോർപറേറ്റർ ജാഗ്രുതി പാട്ടീൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,വൈസ് പ്രസിഡന്റ് ബീന സുനിൽ കുമാർ, സെക്രട്ടറി ശോഭന വാസുദേവൻ, ഖജാൻജി ഷിജി ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിക്കും. മറ്റ് ശാഖാഭാരവാഹികൾ സംബന്ധിക്കും,

തദവസരത്തിൽ എസ് എസ് സി .& എച്ച്.എസ് .സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി അനുമോദിക്കും. സ്വാഗതം ശാഖാ സെക്രട്ടറി എസ്.ബാബുക്കുട്ടനും കൃതജ്ഞത വൈസ് പ്രസിഡന്റ് കെ.വി.രാജൻ രേഖപ്പെടുത്തും.

ഓണസദ്യയും കലാപരിപാടികളും അരങ്ങേറും വിശദ വിവരണങ്ങൾക് എസ്സ്.ബാബുകുട്ടൻ 8097329067 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here