എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും

0

നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തെ ശാഖയുടെ പന്ത്രണ്ടാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഒക്ടോബർ 01 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ കരാഡി സമാജം ഹാളിൽ വെച്ച് ശാഖായോഗം പ്രസിഡന്റ് റ്റി.വി.ഭവദാസിന്റെ അദ്ധ്യക്ഷതയിൽ നടക്കും.

യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ ആശംസകൾ നേരും. മറ്റ് ശാഖാഭാരവാഹികൾ സംബന്ധിക്കും.

ചടങ്ങിൽ എസ് എസ് സി, എച്ച്.എസ്സ്.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും.സ്വാഗതം ശാഖാ സെക്രട്ടറി എസ്.മാരീകുമാർ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ പരക്കോത്ത് രേഖപ്പെടുത്തും.വനിതാസംഘം,യൂത്ത് മൂവ് മെന്റ്,ബാലജനയോഗം എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും ശേഷം അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട് വിശദ വിവരണങ്ങൾക് 9920705740 .

LEAVE A REPLY

Please enter your comment!
Please enter your name here