നാസിക് കേരള സേവാ സമിതിയുടെ 49 മത് വർഷത്തെ ഓണാഘോഷം രണ്ടു ദിവസങ്ങളിലായി ഉപനഗറിലെ ഇച്ഛാമണി ഹാളിൽനടന്നു. നൂറ്റി ഇരുപതിൽ പരം പ്രതിഭകൾ മാറ്റുരച്ച കലാ പരിപാടികളാണ് ആദ്യ ദിവസം അരങ്ങേറിയത്.
പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ Dr.അനിരുദ്ധ ധർമ്മാധികാരി, പോലീസ് ഓഫീസർ വിജയ് പഗാരെ എന്നിവർ മുഖ്യാതിഥികളായിരുന്നു. രണ്ടാം ദിവസത്തെ സാംസ്‌കാരിക സമ്മേളനം MLA ദേവയാനി ഫരാണ്ടേ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് രഞ്ജിത്ത് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജി. എം. നായർ സ്വാഗതവും, വൈസ് പ്രസിഡന്റ് കോരുത് കോശി, ജോയിന്റ് സെക്രട്ടറി മധുസൂദനൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ ഫ്രാൻസിസ് അന്റണി, കേരള മഹിളാ സമിതി പ്രസിഡന്റ് അനിത മധുസൂദനൻ, ജനറൽ സെക്രട്ടറി ജയ കുറുപ്പ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഓണാഘോഷ പരിപാടികൾക്ക് ആർട്ട് സെക്രട്ടറിമാരായ സി. ആർ ശശി, ജൂലി ബെർണർഡ് കൂടാതെ മനോജ് പാനൂർ,പി. വി.വിനോദ്, പ്രേമാനന്ദൻ നമ്പ്യാർ , ബിജു ഇ. ഡി, ആർ.വിജയകുമാർ,വേണു മേനോൻ സുമേഷ് നായർ, രവി, വസന്ത് കുറുപ്, പി. കെ മോഹനൻ,മുരളി നായർ, ഉണ്ണികൃഷ്ണൻ നായർ, അശോകൻ നായർ, ഹരിദാസൻ, ജെ. ആർ. പിള്ള, പ്രസാദ്, സമീർ, ബിജു കുമാർ പിള്ള,റോയ് കുര്യൻ,അരവിന്ദൻ മനോജ് കൃഷ്ണൻ, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
ലൂദ് എഡ്യൂക്കേഷൻ ചെയർമാൻ രത്തൻ ലൂദ്, മുനിസിപ്പൽ കോര്പറേറ്റർസ് ആയ പ്രശാന്ത് ദിവേ, സുഷമ പാഗാരെ, ആശാ തഡിവി, മേഘ സൽവേ, കോമൾ മെഹരുളിയ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
പുലികളിയും , ചെണ്ടമേളവുമായി മാവേലിയെ വരവേറ്റു. കേരള മഹിളാ സമിതി ഒരുക്കിയ പൂക്കളവും, വടംവലി മത്സരവും നടന്നു. തുടർന്ന് നടന്ന ഗാനമേള ഹൃദ്യമായി.
ചടങ്ങിൽ സമിതിയുടെ പുതിയ ഓഫീസിന്റെ താക്കോൽ ദാന ചടങ്ങും സമിതിയുടെ അംഗങ്ങൾക്കായി കൊടുക്കുന്ന ഐ കാർഡിന്റെ വിതരണവും നടന്നു
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ
- സീഗൾ ഇന്റർനാഷണലിന് ഇൻഡോ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ്
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)