മുംബൈയിൽ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച നവതി ആഘോഷ ചടങ്ങിലാണ് മധുവിന്റെ ചെണ്ട, ചെമ്മീൻ എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളെ അവലംബിച്ച് കൊണ്ടുള്ള നൃത്താവിഷ്കാരവുമായി ഡോക്ടർ സജീവ് നായർ വേദിയിൽ തിളങ്ങിയത്. സാംസ്‌കാരിക സമ്മേളനത്തിൽ മധുവിന്റെ ജീവിതവും സിനിമയും പരിചയപ്പെടുത്തി സജീവ് നായർ അവതരിപ്പിച്ച പ്രത്യേക പ്രഭാഷണവും ശ്രദ്ധേയമായി. കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ ഭരണ സമിതി അംഗമായ സജീവ് നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യൻ കൂടിയാണ്.
മുളുണ്ട് കാളിദാസ ഹാളിൽ നടന്ന ചടങ്ങിൽ ബോംബെ കേരളീയ സമാജം പ്രസിഡന്റും ജനം ടിവിയുടെ മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ആർ. രാജശേഖരൻനായർ മുഖ്യാതിഥിയായിരുന്നു. അഡ്വ പി ആർ രാജ്‌കുമാർ അധ്യക്ഷത വഹിച്ചു. ബിസിനസ്സുകാരനും സാംസ്‌കാരികപ്രവർത്തകനുമായ ലയൺ കുമാരൻനായർ, ഡോ സജീവ് നായർ, റവന്യൂ ഇന്റലിജിൻറ് ഓഫീസർ ശൈലേഷ് വാസവൻ നായർ, എഴുത്തുകാരനും സാംസ്‌കാരികപ്രവർത്തകനുമായ ബാബു മാത്യു, സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് മുരളി മാട്ടുമ്മൽ, ചലച്ചിത്ര നിർമ്മാതാവ് വിനോദ് ഉണ്ണിത്താൻ, കഥകളി കലാകാരി താര വർമ്മ, നടനും മോഡലുമായ പ്രണവ് നായർ എന്നിവർ സംബന്ധിച്ച ചടങ്ങിൽ സംഘടനയുടെ ചെയർമാൻ മലയാളഭൂമി ശശിധരൻനായർ സ്വാഗതം പറഞ്ഞു.
പൂജ സന്തോഷ് പാടിയ മധുവിന്റെ ചിത്രത്തിലെ ‘അയലവറുത്തതുണ്ട്.’ എന്ന ഗാനം ഹൃദ്യമായി. തുടർന്ന് കല്യാണിലെ അർദ്ധനാരീശ്വര നൃത്തകലാലയത്തിന്റെ സ്ഥാപകരായ ഗുരു ശശികുമാറും ഗുരു ശാന്തിനി ശശികുമാറും ചിട്ടപ്പെടുത്തിയ ഭരതനാട്യം കുമാരിമാർ കാർത്തിക പദ്മനാഭൻ, ലക്ഷ്മി ആർ. നായർ, ശുഭപ്രിയ ആർ. നായർ, അഞ്ജന യോഗേഷ്, ശ്രീലക്ഷ്മി രാജേന്ദ്രൻ, ലക്ഷ്മി എസ്. പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ചു.
സംഗീതസംവിധായകൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ പുണെയിലെ ശ്രീരാഗം ഓർക്കെസ്ട്ര അവതരിപ്പിച്ച മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി ഭാഷകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം