മുംബൈ നഗരത്തിൽ പത്ത് ദിവസം നീണ്ടു നിന്ന ഗണേശോത്സവത്തിന് പരിസമാപ്തി കുറിച്ച് ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് നഗരം സാക്ഷ്യം വഹിച്ചു.
ദിവസങ്ങളായുള്ള മഴയെ പോലും വക വയ്ക്കാതെയാണ് ഭക്തസമൂഹം ഗണേശോത്സവത്തിൽ പങ്കാളികളായത്.
പ്രശസ്ത ഗണേശ പന്തലായ ലാൽബാഗ് ചാ രാജയുടെ ദർശനത്തിനായി പ്രശസ്തരും പ്രമുഖരുമടങ്ങുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയിരുന്നത്.
മുംബൈ നഗരത്തിൽ എണ്ണായിരത്തിലധികം വിഗ്രഹങ്ങളാണ് വിവിധ ഇടങ്ങളിലായി നിമജ്ജനം ചെയ്തത്
വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനുള്ള ഘോഷയാത്രകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു
ഗണപതി വിസർജനത്തിനായി സൗകര്യമൊരുക്കി മുംബൈയിലെ 93 റോഡുകൾ അടച്ചിട്ടിരുന്നു
മുംബൈയിൽ നിമജ്ജനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ബാരിക്കേഡുകളും സിസിടിവികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും സ്ഥാപിച്ചിരുന്നു
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം