അശരണാർക്കായി കർമ്മ പദ്ധതികൾ; ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

0

ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റിയുടെ ഔദ്യോദിക പ്രഖ്യാപനം പാണക്കാട് സയ്യദ് സാദിഖ്അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ലോഗോ പ്രകാശനം സയ്യദ് മുനവ്വറലി ശിഹാബ് തങ്ങളും ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് ഭീവണ്ടി ദാറുൽ ഹുദ ക്യാമ്പസ്സിൽ നടക്കുന്ന ചടങ്ങിൽ വെച്ചു നിർവഹിക്കുമെന്ന് AIKMCC മഹാരാഷ്ട്ര സ്റ്റേറ് കമ്മിറ്റി അറിയിച്ചു .

AIKMCC മഹാരാഷ്ട്ര കമ്മിറ്റിയുടെ കാർമ്മികത്വത്തിൽ രൂപം കൊള്ളുന്ന ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി അശരണ-പാർശ്വവത്കരണ വിഭാഗത്തിന്റെ ക്ഷേമ വികസനത്തിന് ഒട്ടനവധി നൂതന കർമ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന്റെ ഔപചാരികമായ പ്രഖ്യാപനമാണ് കേരള മുസ്ലിംകളുടെ അമരക്കാരൻ സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പണ്ഡിത പൗര പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here