ജീവിതം തെരുവിലെറിയപ്പെട്ട നിർധനരെ സ്നേഹവും കരുതലും കൊണ്ട് പുതു ജീവിതം തിരികെ നൽകിയാണ് കഴിഞ്ഞ 23 വർഷമായി സീൽ ആശ്രമം അശരണരുടെ ആശ്രയകേന്ദ്രമാകുന്നത്. കഴിഞ്ഞ ദിവസം നേപ്പാൾ സ്വദേശിയായ അമർ ബഹാദൂർ ഗുരംഗിനെ ബന്ധുക്കൾക്ക് തിരികെ കൈമാറുമ്പോൾ
500-ാമത് കൂടിച്ചേരലിനാണ് സീൽ ആശ്രമം നിമിത്തമാകുന്നത്.
അമർ ബഹദൂർ ഗുരംഗിനെ 13 വർഷമായി നേപ്പാളിലെ തംഗ്ലി ചൗക്ക് ഗ്രാമത്തിൽ നിന്ന് കാണാതായിരുന്നു.
പത്താം ക്ലാസ് പാസായ അമർ ബഹാദൂർ നേപ്പാൾ ആർമിയിൽ 10 വർഷം ജോലി ചെയ്തു. ആ സമയത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും കലാപവും ഭീഷണികൾക്കുമൊടുവിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു .
ഭാര്യ സാരി മായയും മകൻ പ്രദീപും ദുബായിൽ ജോലി ചെയ്യുകയായിരുന്നു. മകൾ ലക്ഷ്മി ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു.

- ബംഗ്ലാദേശ് യുവതിക്ക് പുതു ജീവിതം പകർന്നാടി സീൽ ആശ്രമം
- 45 വർഷം മുമ്പ് മരിച്ചെന്ന് കരുതിയ സഹോദരനെ കണ്ടെത്തി
- 28 വർഷം മുൻപ് കാണാതായി; ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിൽ മകൻ
- എട്ടു വർഷമായി കാണാതായ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മകൻ
പട്ടാള ജീവിതം ഉപേക്ഷിച്ച അമർ ബഹദൂർ മുംബൈയിലെത്തി കഴിഞ്ഞ 13 വർഷമായി വിവിധ ഇടങ്ങളിലായി ജോലി ചെയ്തു വരികയായിരുന്നു. റിലയൻസ് പതാൽഗംഗ, രസായനി, ടാറ്റ പവർ, ജിഡിഎൽ കമ്പനി, യുറാൻ തുടങ്ങി നിരവധി കമ്പനികളിലും ജോലി ചെയ്തിരുന്നു.
മൂന്ന് മാസം മുൻപ് വിരാറിലെ ഒരു വെയർഹൗസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു മസ്തിഷ്കാഘാതമുണ്ടാകുന്നത്. തുടർന്ന് എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായെങ്കിലും ജോലി ചെയ്യാനാകാത്ത അവസ്ഥയിൽ പോകാൻ വേറെ ഇടമില്ലാതിരുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഇയാളെ സീൽ ആശ്രമത്തിലേക്കെത്തിക്കുന്നത്. തുടർന്ന് എംജിഎമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അമർ ബഹാദൂറിന്റെ കുടുംബത്തെ കണ്ടെത്താൻ സീൽ ആശ്രമത്തിന് കഴിഞ്ഞത്. അങ്ങിനെയാണ് കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്ന് അമർ ബഹാദൂറിന്റെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും അയൽക്കാരനും സീൽ ആശ്രമത്തിലെത്തിയത്.
- എരിയുന്ന വയറുകൾക്ക് സാന്ത്വനമായി സീൽ ആശ്രമം
- സീൽ ആശ്രമം സംഘടിപ്പിച്ച ‘റെസ്ക്യുനിറ്റ് ഇന്ത്യ സമ്മിറ്റ് 2022’ ശ്രദ്ധേയമായി
- അബോധാവസ്ഥയിൽ ഖൊപ്പോളിയിൽ കണ്ടെത്തിയ അനാഥനായ മലയാളിയെ പനവേൽ സീൽ ആശ്രമത്തിൽ പുനരധിവസിപ്പിച്ചു
- മാർഗഴി മാസത്തിന്റെ കാൽ വെപ്പിലേയ്ക്ക് ആദ്യ ചുവടു വെയ്ക്കുന്ന സംഗീത സദസ്സൊരുക്കി ” ഭേരി”.
- സീൽ ആശ്രമത്തിന് മദർ തെരേസ മെമ്മോറിയൽ അവാർഡ്
- പതിനെട്ടാം വാർഷിക നിറവിൽ സാൻപാഡ കേരള സമാജം
- മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
- ഹിൽഗാർഡൻ അയപ്പഭക്ത സംഘത്തിൻ്റെ 28മത് മണ്ഡലപുജ ഡിസംബർ 2ന്