കേരളത്തിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിക്ക് ആദരസൂചകമായി ഓൾ മുംബൈ മലയാളി അസോസിയേഷന്റെ (അമ്മ) പിന്തുണയുള്ള മുംബൈ മലയാളി പ്രവാസികളുടെ ആദ്യ പുരസ്‌കാരം പ്രഖ്യാപിച്ചു.
രാജ്യത്തെ പ്രമുഖ സാമൂഹിക പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ മേധാ പട്കറിനെ ഉമ്മൻചാണ്ടി പുരസ്‌കാരത്തിന്റെ പ്രഥമ സ്വീകർത്താവായി തിരഞ്ഞെടുത്തതായി അമ്മ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്‌ടോബർ രണ്ടിന് വൈകിട്ട് 5.30ന് മുംബൈ ഡോംബിവ്‌ലി ഈസ്റ്റിലുള്ള പാട്ടിദാർ ഭവനിലാണ് അവാർഡ് സമർപ്പണ ചടങ്ങ്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ആഭ്യന്തര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. അന്തരിച്ച ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയും പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. ചടങ്ങിനെ തുടർന്ന് സാംസ്കാരിക പരിപാടികൾ നടക്കും.
രാജ്യസഭാ എംപിയും പ്രമുഖ പത്രപ്രവർത്തകനുമായ കുമാർ കേത്കർ, മുൻ എംപിയും മുൻ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാനുമായ ബൂൽചന്ദ്ര മുൻഗേക്കർ, മുംബൈ സർവകലാശാലയുടെ വൈസ് ചാൻസലർ എന്നിവരടങ്ങിയ വിശിഷ്ട ജൂറിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചത്.
ഫലകവും പ്രശസ്തി പത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് ഉമ്മൻ ചാണ്ടി പുരസ്‌കാരം.
ഉമ്മൻ ചാണ്ടിയും മുംബൈയിലെ മലയാളി സമൂഹവും തമ്മിലുള്ള ദൃഢമായ ബന്ധം ജോജോ തോമസ് അനുസ്മരിച്ചു. കൊവിഡ്-19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മുംബൈയിൽ കുടുങ്ങിയ മലയാളികളെ സഹായിക്കുന്നതിനുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതിബദ്ധത ജോജോ പ്രത്യേകം പരാമർശിച്ചു.,
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം