ഗാന്ധിയെ അപഗ്രഥിച്ച് ഇപ്റ്റയുടെ വൈക്കം സത്യാഗ്രഹ സ്മൃതിദിനം

0

ജാതിയുടെ മരം ജനാധിപത്യമെന്ന പുരയ്ക്ക് മുകളിൽ വീഴാനായി നിൽക്കുന്നവെന്ന സത്യവും ചെങ്കോലിലേക്കും ദുരഭിമാന കൊലപാതകങ്ങളിലേക്കും പിൻനടത്തം നടക്കുന്ന ദശാസന്ധിയിലാണ് താരതമ്യേന പരാജയമടഞ്ഞ എന്ന് കരുതുന്ന വൈക്കം സത്യാഗ്രഹമെന്ന് നാഴികക്കല്ലിൻ്റെ ശതാബ്ദി ആഘോഷങ്ങളെ നോക്കി കാണേണ്ടതെന്ന് ഇപ്റ്റ കേരള മുംബൈ ഘടകം ചൂണ്ടിക്കാട്ടി.

നാരായണ ഗുരുവും, ഗാന്ധിയും, പെരിയോറും, കൈകോർത്ത വൈക്കം സത്യാഗ്രഹമെന്ന സാമൂഹ്യവിപ്ലവത്തിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇപ്റ്റ സംഘടിപ്പിച്ച സെമിനാറിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.

കേവലം ക്ഷേത്രപ്രവേശന വിളംബരങ്ങളോ മതനവീകരണങ്ങളോ അല്ല മറിച്ച് തുല്യതയിലൂന്നിയ സാമൂഹിക സ്വാതന്ത്ര്യങ്ങൾക്ക് വഴിമരുന്നിടേണ്ട രീതിയിലാവണം വൈക്കം സത്യാഗ്രഹത്തിൻ്റെ ഉണർത്തുപ്പാട്ടെന്ന് ഇപ്റ്റ ഓർമ്മപ്പെടുത്തി.

ദുർബലമായ നിലപാടുകൾ കൊണ്ട് സത്യാഗ്രഹത്തിൻ്റെ ആത്മാവ് ചരിത്രപരമായി സമ്പൂർണ്ണ വിജയമായിരുന്നില്ലെങ്കിലും അത് നൽകുന്ന പാഠങ്ങൾ അനുസ്യൂതം തുടരേണ്ട തുല്യതയ്ക്ക് വേണ്ടിയും അർത്ഥപൂർണ്ണമായ ജനാധിപത്യത്തിന് സമരങ്ങളെ അടയാളപ്പെടുത്തുന്നു എന്ന് യോഗം വിലയിരുത്തി.

ഗാന്ധിയുടെ ആദ്യകാല നിലപാടിലെ തെറ്റുകളും കാലക്രമേണയുള്ള തിരുത്തലുകളും ഒടുവിൽ ജാതിയുന്മൂലനം എന്നത് അത്യന്താപേക്ഷിതമായ ഒന്നായി കണ്ട രാഷ്ട്രപിതാവിനെ ഇപ്റ്റ ആദരപൂർവ്വം ഓർത്തു.

വൈക്കം സത്യാഗ്രഹത്തിൻ്റെ ഫലശ്രുതിയെന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകനായ അവിനാശ്, നവോത്ഥാന ചരിത്രത്തിൽ ഭക്തി- സൂഫി പ്രസ്ഥാനത്തിൻ്റെ എന്ന വിഷയത്തിൽ ഇപ്റ്റ ദേശീയ സെക്രട്ടറി ഉഷ അത്വാലെയും, വൈക്കം സത്യാഗ്രഹത്തിൻ്റെ പുതു പരിപ്രേക്ഷ്യങ്ങൾ എന്ന വിഷയത്തിൽ മസൂദ് അക്തർ, പി ആർ സഞ്ജയ് എന്നിവരും സംസാരിച്ചു.

ഒക്ടോബർ 2 ന് രാവിലെ 11 ന് പ്രഭാദേവിയിലെ ഭൂപേഷ് ഗുപ്ത ഭവനിലാണ് ഇപ്റ്റ സത്യാഗ്രഹസ്മൃതി സംഘടിപ്പിച്ചത്.

ഇപ്റ്റ സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ വിവരങ്ങൾ നിവേദിത ബൗൻതിയാൽ കൈമാറി. ചാരുൾ ജോഷി ചടങ്ങുകൾ നിയന്ത്രിച്ചു. ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ പ്രവർത്തകരായ ബിജു കോമത്, സലീഷ് വാസുദേവ്, എൻ കെ ബാബു, സുബ്രമണ്യൻ വി, സതികുമാർ, സുരേഷ് തുൾസി, രേണു മണിലാൽ, മോഹനൻ നായർ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here