നൂതന സാങ്കേതിക വിദ്യകൾ വളരുന്നതോടൊപ്പം ദുരുപയോഗവും കൂടുന്നതിന്റെ ഉദാഹരണമാണ് ഇത്തരം കള്ള പ്രചരണങ്ങൾ . സാങ്കേതിക വിദ്യയെ വ്യക്തിഹത്യക്കായി പ്രയോജനപ്പെടുത്തി ആരുമറിയാതെ അപരന്മാരുടെ പ്രൊഫൈലുകളിൽ കൂടി സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച് സായൂജ്യമണയുന്നവരുടെ കണക്കെടുത്താൽ മലയാളികൾ തന്നെയാകും മുന്നിൽ
സ്വന്തം നാടിനെയും നാട്ടുകാരെയും സംസ്കാരത്തെയും ഇകഴ്ത്തിക്കാണിക്കാൻ ഇത്രമാത്രം വെമ്പൽ കാട്ടുന്ന മറ്റൊരു സമൂഹം എവിടെയും കാണില്ല. കേരളത്തിന്റെ മദ്യപാന കണക്കുകൾ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ആദ്യം പുറത്ത് വിട്ട് ആഹ്ളാദിക്കുന്നവർ മലയാളികൾ തന്നെയാണ്. ഇതൊക്കെ വായിച്ചാൽ തോന്നും കേരളത്തിൽ മാത്രമാണ് മദ്യപാനികളെന്ന് !!

പലപ്പോഴും പ്രശസ്തിയുടെ പേരിൽ ഇരകളാകുന്നവരുടെ കൂട്ടത്തിലാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം
കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്ന മമ്മൂട്ടിയുടെ കൃത്രിമ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. സാമാന്യ ബോധമുള്ളവർക്ക് ഊഹിക്കാവുന്നതാണ് മമ്മൂട്ടിയെ പോലെ ടൈം ലൈനിൽ നിൽക്കുന്നൊരു താരത്തെ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ വീട്ടിൽ പോലും കാണാനാകില്ലെന്ന്.
നിർമ്മാതാക്കളും, സംവിധായകരും സഹപ്രവർത്തകരും കൂടാതെ നിരവധി പേർസണൽ സ്റ്റാഫും പലപ്പോഴും കൂടെയുള്ള താരമാണ് മമ്മൂട്ടി. എന്നാൽ ഒട്ടും സ്വാഭാവികതയില്ലാതെ ഒറിജിനൽ ഫോട്ടോയെ വികൃതമാക്കിയ ഭാവനാ ദാരിദ്ര്യമാണ് പ്രചരണം പാളി പോകാൻ കാരണമായതും ! മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്
ഇന്ന് സിനിമാ ചർച്ചകളിൽ മാത്രമല്ല, സാംസ്കാരികവേദിയിലും രാഷ്ട്രീയ ചർച്ചകളിലും കലാലയങ്ങളിലും മുതിർന്നവരുടെ കൂട്ടായ്മയിലും .മമ്മൂട്ടിയുടെ പ്രായത്തെ അഭിമാനത്തോടെയാണ് ഉയർത്തിക്കാട്ടുന്നത്. അത് ഒരു മാതൃകയാക്കണം എന്ന പ്രോൽസാഹനം കൊടുക്കുകയാണ്.. അന്യരാജ്യക്കാരുടെ സ്റ്റാമ്പിൽ പോലും അദ്ദേഹത്തിന്റെ മുഖം മുദ്ര ചാർത്തുന്നു . മമ്മൂട്ടി കേരളത്തിന് അഭിമാനം എന്ന് ഇതര സംസ്ഥാനക്കാരും രാജ്യക്കാരും പറയുന്നു.. അപ്പോഴാണ് ഇത്തരം മനോവൈകല്യം ഒരു മഹാ സംഭവമായി ഒരു കൂട്ടം മലയാളികൾ തന്നെ പ്രചരിപ്പിക്കുന്നത്..ഇതിലെ യഥാർത്ഥ ഫോട്ടോയെ ഇങ്ങനെ മാറ്റി സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ എന്ത് സുഖമാണ് ഇവർക്കെല്ലാം കിട്ടിയതെന്നാണ് പലരും ചോദിക്കുന്നത്.
ഫോട്ടോഷോപ്പിൽ മാത്രം ഒതുങ്ങിയിരുന്ന കൃത്രിമത്വങ്ങൾ ഇന്ന് എ ഐ പോലുള്ള നിർമ്മിത ബുദ്ധി സാങ്കേതിക സംവിധാനങ്ങൾ ലളിതവത്കരിക്കുമ്പോൾ സമൂഹം നേരിടാൻ പോകുന്ന ഭീഷണി വളരെ വലുതാണ്. നിർമ്മിതബുദ്ധിയുടെ ദുരുപയോഗം ഫോട്ടോകളിൽ മാത്രം ഒതുങ്ങുന്നതല്ല , നടന്മാരുടെ വീഡിയോകളും ഇത് പോലെ ഭാവനക്ക് അനുസരിച്ച് ഉണ്ടാക്കിയെടുക്കാൻ നിമിഷങ്ങൾ കൊണ്ട് കഴിയുമെന്നതാണ് വലിയ വെല്ലുവിളി . ഇത്തരം പ്രവണതകളെ ആരംഭ ഘട്ടത്തിൽ തന്നെ തടയിടാനുള്ള നിയമ സംവിധാനങ്ങൾ ഉണ്ടാകണം. ദുഷ് പ്രചരണങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ട് വരുവാനും ഇതേ സാങ്കേതിക വിദ്യകൾ വിരൽത്തുമ്പിൽ ലഭ്യമായിരിക്കെ സൈബർ സെല്ലുകൾ കുറെ കൂടി ജാഗ്രതയോടെ എ ഐ ഉയർത്തുന്ന നിയന്ത്രണ പരിധിയിൽ കൊണ്ട് വരണം .
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ
- ക്രൈം ത്രില്ലർ ഗോഡ് ഫാദറിൽ മമ്മൂട്ടിയും മോഹൻലാലും ഫഹദും!!
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി