കാവാലയെ വെല്ലുന്ന നൃത്ത ചുവടുകളുമായി തമന്നയും ദിലീപും

0

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബാന്ദ്രയിലെ ഗാനമാണ് ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയത്. ജയിലർ സിനിമയിലെ കാവാല ഡാൻസിന്റെ ആരവങ്ങൾ കെട്ടടങ്ങും മുൻപാണ് മറ്റൊരു കിടലൻ ചുവടുകളുമായി മലയാളത്തിന്റെ ജനപ്രിയ നടനോടൊപ്പം തമന്ന വീണ്ടും ഹിറ്റ് ചാർട്ടിൽ തിളങ്ങുന്നത്.
വിനായക് ശശികുമാർ രചിച്ച വരികൾക്ക് സാം സി എസ് ഈണം പകർന്ന് ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷമാണ് ആലാപനം.

മലയാള സിനിമാ വ്യവസായത്തില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പലപ്പോഴും വാണിജ്യ നഷ്ടങ്ങള്‍ കുറവാണ്. കുടുംബ പ്രേക്ഷകര്‍ക്ക് രസിക്കാവുന്ന ചേരുവകൾ ചേർത്തൊരുക്കുന്ന ചിത്രങ്ങൾ വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസ് വിജയം നേടിയ ചരിത്രമുണ്ട്. ദിലീപ്-അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ എത്തിയ ‘രാമലീല’ ദിലീപ് ജയിലിൽ കിടക്കുമ്പോഴായിരുന്നു റിലീസ് ചെയ്തതെങ്കിലും വലിയ ഹിറ്റായിരുന്നു. എന്നാൽ അതിന് ശേഷമിറങ്ങിയ പല ചിത്രങ്ങളും വിജയം കാണാതെ പോയി.

ദിലീപ്-അരുണ്‍ ഗോപി വീണ്ടുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ബാന്ദ്ര വലിയ പ്രതീക്ഷയാണ് ഇതിനകം ഉയർത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here