കല്യാൺ ഈസ്റ്റിൽ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം

0

കല്യാൺ ഈസ്റ്റിൽ തീസ് ഗാവ് നാകയിലെ ജെറിമറി തിസായ് ദേവസ്ഥാനം ഗ്രൗണ്ടിൽ നവംബർ 11 , 12 തീയ്യതികളിലായാണ് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയാകുന്നത്.

നവംബർ 12 രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ മഹോത്സവ പരിപാടികൾക്ക് തുടക്കമിടും. തുടർന്ന് രാവിലെ 10.30ന് മുത്തപ്പൻ മലയിറക്കൽ കർമ്മത്തിന് ശേഷം ഉച്ചക്ക് 12.30 ന് അന്നപ്രാസാദം.

വൈകീട്ട് രണ്ടു മണിക്ക് തായമ്പകയും തുടർന്ന് 3.30 ന് മുത്തപ്പൻ വെള്ളാട്ടവും ദർശനവും. . 6.30ന് താലപ്പൊലി, രാത്രി 8 മണിക്ക് അന്നപ്രസാദം, 11.45 ന് കളിക്കപ്പാട്ട്, രാത്രി 12ന് കലശം വരവ്

നവംബർ 12 ഞായറാഴ്ച രാവിലെ 5.30 ന് തിരുവപ്പന, 7 .30 ന് പള്ളിവേട്ട, 12 .30 ന് അന്നപ്രസാദം.

ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദർശനം ടോക്കൺ വഴി നിയന്ത്രിക്കുവാനാണ് പദ്ധതി. നവംബർ 12ന് മുത്തപ്പ ദര്ശനത്തിനുള്ള ടോക്കൺ വിതരണം മലയിറക്കൽ കർമ്മത്തിന് ശേഷം തുടങ്ങുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here