ഡോ. ടി.ആർ. രാഘവന്റെ ആത്മകഥാ പുസ്തകപ്രകാശനം നവംബർ 19-ന്

0

സാഹിത്യനിരൂപകനും എഴുത്തുകാരനും ‘വിശാലകേരളം’ എഡിറ്ററും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ടി.ആർ. രാഘവന്റെ ആത്മകഥാപുസ്തകം ‘അനുഭവം തിരുമധുരം തീനാളം’ മുംബൈയിൽവെച്ച് പ്രകാശനം ചെയ്യും.

മാട്ടുംഗ കേരളഭവനത്തിൽ നവംബർ 19-ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങിൽ മുംബൈയിലെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

മുബൈ മഹാനഗരത്തിൽ ഔദ്യോഗികാർഥം ദശാബ്ദത്തിലധികം കാലം കഴിഞ്ഞ ഡോ. ടി.ആർ. രാഘവൻ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ അനുഭവിച്ച സൗഹൃദങ്ങളുടെയും കൂട്ടായ്മകളുടെയും തെളിനീർ നുണയുന്നതാണ് ഗ്രന്ഥം. ഒപ്പം ബാല്യകാലസ്മരണകളും പങ്കുവെക്കുന്നുണ്ട്. വിവരങ്ങൾക്ക്: 9619387056, 9820425553.

LEAVE A REPLY

Please enter your comment!
Please enter your name here