പുരസ്കാര നിറവിൽ ഡോ.ശശികല പണിക്കർ

0

മുംബൈയിലെ വ്യവസായ സംരംഭകയും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ഡോ.ശശികല പണിക്കർക്ക് കെ പി ഉമ്മർ സാഹിത്യ പുരസ്‌കാരം.

മലയാള ചലച്ചിത്ര സൗഹൃദവേദിയും കെ പി ഉമ്മർ അനുസ്മരണ വേദിയും സംയുക്തമായി ചലച്ചിത്ര താരം കെ പി ഉമ്മറിന്റെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയ കെ പി ഉമ്മർ സാഹിത്യ പുരസ്‌കാരമാണ് ഡോ ശശികല പണിക്കരെ തേടിയെത്തിയത്. ശശികല പണിക്കരുടെ ഏറ്റവും പുതിയ കൃതിയായ ഓർമ്മച്ചെപ്പിനാണ് മികച്ച രചനക്കുള്ള പുരസ്‌കാരം ലഭിക്കുന്നത്

കെ പി ഉമ്മറിന്റെ ഇരുപത്തി രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തനായ എസ് ഐ സിബി തോമസാണ് പുരസ്‌കാരം കൈമാറിയത്

മറന്നു പോയ പാട്ടിന്റെ ആദ്യവരി എന്ന നോവലിലൂടെയാണ് ഡോ ശശികല പണിക്കർ സാഹിത്യ ലോകത്ത് ശ്രദ്ധ നേടുന്നത്. തുടർന്ന് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയും ലബനാനിലെ മുന്തിരിത്തോപ്പും കുറെ നിഴലുകളും എന്ന നോവലും പുറത്ത് വന്നു.

മുംബൈയിലെ വ്യവസായ ലോകത്തെ മലയാളി വനിതാ സംരംഭകയായ ശശികല പണിക്കാരെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here