പൻവേൽ S.N.D.P യോഗം 15-മത് പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും

0

പൻവേൽ S.N.D.P. യോഗം ശാഖ 4686 ന്റെ 15-മത് പ്രതിഷ്ഠാ വാർഷികവും കുടുംബ സംഗമവും 05.11.2023, ഞായറാഴ്ച, ന്യൂപൻവേൽ സെക്ടർ രണ്ടിലുള്ള കർണ്ണാടക സംഘം ഹാളിൽ വെച്ച് നടന്നു.

പൻവേൽ ശാഖാ പ്രസിഡന്റ് വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, S.N.D.P യോഗം മുംബൈ-താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ശാഖാ സെക്രട്ടറി അനിരുദ്ധൻ നാരായണൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ, യൂണിയൻ കൗൺസിലർ ശിവരാജൻ, മുൻ യൂണിയൻ സെക്രട്ടറിയും കല്യാൺ (വെസ്റ്റ്) ശാഖാ പ്രസിഡന്റുമായ പത്മനാഭൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്, എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ഗുരുധർമ്മ പ്രചാരകനും, കോട്ടയം SNDP യൂണിയൻ സൈബർ സേന ചെയർമാനുമായ ബിബിൻ ഷാന്റെ പ്രഭാഷണം, ശാഖാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു .

തുടർന്ന് പൻവേലിൽ ഉള്ള വിവിധ സംഘടനകളുടെ ഭാരവാഹികളെ ആദരിച്ചു. ഈ വർഷം പത്ത് പന്ത്രണ്ട് ക്ളാസ്സുകളിൽ ഉയർന്ന മാർക്കുകൾ വാങ്ങി പാസ്സായ കുട്ടികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ശാഖയിൽ മലയാളം ക്ളാസ്സുകൾ നയിക്കുന്ന ടീച്ചർമാരെയും ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here