മുംബൈ എയർപോർട്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

0

മുംബൈ എയർപോർട്ടിൽ വച്ചാണ് 66 കാരനായ മലയാളി കുഴഞ്ഞുവീണ് മരിച്ചത്. നവിമുംബൈ സിബിഡി ബേലാപൂരിൽ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മകളോടൊപ്പം ബാഗ്ളൂരിലേക്ക് പോകുവാനായി എയർപോർട്ടിൽ എത്തിയതായിരുന്നു തോമസും ഭാര്യയും. ബോർഡിങ് പാസ്സ് എടുത്ത് പ്രവേശന ഗേറ്റിന് സമീപം കാത്തിരിക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തോമസ് കുഴുഞ്ഞു വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

സംഭവത്തിന് ദൃക്‌സാക്ഷിയായ ഭാര്യക്ക് മാനസിക വിഷമത്തിലുണ്ടായ സ്ട്രോക്കിനെ തുടർന്ന് നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി. ഭൗതിക ശരീരം നവിമുംബൈ സി ബി ഡി ബേലാപ്പൂരിൽ സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു

നാട്ടിൽ നിന്നും അടുത്ത ബന്ധുമിത്രാദികൾ വന്ന ശേഷം സംസ്കാര തീയതിയും സമയവും നിശ്ചയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here