സീൽ ആശ്രമത്തിന്റെ 24-ാമത് വാർഷികം 2023 നവംബർ 12-ന് വൈകുന്നേരം 6.00 മണിക്ക് സീൽ ആശ്രമ കാമ്പസിൽ ആഘോഷിച്ചു. സിൽവർ ജൂബിലിയിലേക്ക് നീങ്ങുന്ന അശരണരുടെ ഈ ആശ്രയ കേന്ദ്രത്തിന് ആശംസകളുമായി മുന്നൂറോളം അഭ്യുദയകാംക്ഷികളാണ് ചടങ്ങിൽ പങ്കെടുത്തത്.
ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാൻ ഡോ.എബ്രഹാം മത്തായി മുഖ്യാതിഥിയായിരുന്നു. സി.എൽ. ആന്റോയും വി.ദിവാകരനും അടക്കം നിരവധി പ്രമുഖർ ആശീർവാദം നേർന്ന് സംസാരിച്ചു.
രണ്ട് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ സീൽ ആശ്രമത്തിലെ കുട്ടികൾ പാട്ടുകൾ പാടിയും നൃത്തങ്ങൾ അവതരിപ്പിച്ചുമാണ് ആഘോഷ പരിപാടിക്ക് തിളക്കമേകിയത്.
മുഖ്യാതിഥിയും വിശിഷ്ടാതിഥികളും സീൽ ആശ്രമവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിട്ടു കൊണ്ടാണ് അശരണര്‍ക്കായി ജീവിതം നെയ്തെടുക്കുന്ന ഈ മലയാളി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്.

ജീവിതം തെരുവിലെറിയപ്പെട്ട നിർധനരെ സ്നേഹവും കരുതലും കൊണ്ട് പുതു ജീവിതം തിരികെ നൽകിയാണ് കഴിഞ്ഞ 24 വർഷമായി സീൽ ആശ്രമം അശരണരുടെ അഭയ കേന്ദ്രമാകുന്നത്.
1999 ൽ സ്ഥാപിതമായ സോഷ്യൽ ആന്റ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) ലാഭേച്ഛയില്ലാത്ത സന്നദ്ധ സംഘടനയാണ് (എൻജിഒ). ചെറുപ്പക്കാരെയും പ്രായമായവരെയും പുരുഷന്മാരെയും സ്ത്രീകളെയും രോഗികളെയും മാത്രമല്ല നഷ്ടപ്പെട്ടവരെയും ഉപേക്ഷിച്ചവരെയും രക്ഷിച്ചു പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളെ തേടി പിടിച്ചു ജന്മനാട്ടിലേക്ക് തിരിച്ചയക്കാനും നഷ്ടപ്പെട്ടവരെ വീണ്ടും ഒന്നിപ്പിക്കാനും സീൽ ആശ്രമം നിമിത്തമാകുന്നു.
കഴിഞ്ഞ 24 വർഷങ്ങളിൽ ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിക്കാൻ കഴിഞ്ഞ ചാരിതാർത്ഥത്തിലാണ്
സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ.കെ.എം.ഫിലിപ്പ്.
മുംബൈയിലെ തെരുവുകളിൽ നിന്നും റെയിൽവേ പ്ലാറ്റ്ഫോമുകളിൽ നിന്നും നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ചെറുപ്പക്കാരെയും പ്രായമായവരെയും പുരുഷന്മാരെയും സ്ത്രീകളെയും രക്ഷിച്ചു പുനരധിവസിപ്പിക്കുമ്പോൾ അവരുടെ ക്ഷേമവും ഉറപ്പാക്കുന്നു. അവരിൽ ഭൂരിഭാഗവും എച്ച്ഐവി + അല്ലെങ്കിൽ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ്, മാനസിക വൈകല്യങ്ങൾ തുടങ്ങിയ മാരക രോഗങ്ങളാൽ വലയുന്നവരാണ്. ഇവർക്കെല്ലാം വൈദ്യസഹായം നൽകുന്നു,
നിലവിൽ മുന്നൂറോളം പേർക്ക് ആശ്രയ കേന്ദ്രമായ സീൽ ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ദീപാവലി ആഘോഷിക്കാൻ നിരവധി കുടുംബങ്ങളും സുമനസ്സുകളുമാണ് എത്തിയത്.
കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ലോകത്തെ അഭിമുഖീകരിക്കാൻ അവരെ സജ്ജമാക്കാനും ശ്രമിക്കുന്നതെന്ന് പാസ്റ്റർ ഫിലിപ്പ് പറഞ്ഞു. നഗരത്തിലെ മികച്ച കോളേജുകളിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലുമാണ് ഇവരെല്ലാം പഠിക്കുന്നത്. പെൺകുട്ടികളുടെ ജീവിതം സുരക്ഷിതമാക്കി വിവാഹ ജീവിതത്തിലേക്ക് നയിക്കാനും ആശ്രയം നിമിത്തമായി
- ബംഗ്ലാദേശ് യുവതിക്ക് പുതു ജീവിതം പകർന്നാടി സീൽ ആശ്രമം
- 45 വർഷം മുമ്പ് മരിച്ചെന്ന് കരുതിയ സഹോദരനെ കണ്ടെത്തി
- 28 വർഷം മുൻപ് കാണാതായി; ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിൽ മകൻ
- എട്ടു വർഷമായി കാണാതായ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മകൻ
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം