ഇളയരാജയായി ഗിന്നസ് പക്രു. വാനോളം പ്രതീക്ഷയുമായി മുംബൈ മലയാളി ചിത്രം

0

ഗിന്നസ് പക്രുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് മുംബൈ മലയാളികളാണ്.

ഇതിനകം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഗിന്നസ് പക്രുവിന്റെ ഭാവപ്പകർച്ച സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരിക്കയാണ് .പോസ്റ്ററിനു താഴെ ഊതിയാലണയില്ല ഉലയിലെ തീ ഉള്ളാകെയാളുന്നു ഉയിരിലെ തീ. ‘ഇളയരാജ’ എന്നൊരു ശീർഷകവും മാധവ് രാംദാസ് നൽകിയിട്ടുണ്ട്. എന്തായാലും തികച്ചും വ്യത്യസ്തമായൊരു സിനിമാനുഭവം തന്നെയായിരിക്കും ഇളയരാജ എന്നാണ് ആദ്യ റിപ്പോർട്ടുകളും ചിത്രീകരണ വിശേഷങ്ങളും സൂചിപ്പിക്കുന്നത്. തൃശൂർ റൗണ്ടിലും പരിസരത്തുമായി ഒന്നര മാസം കൊണ്ട് പൂർത്തിയായ ചിത്രത്തിൽ നായക കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചിത്രം പക്രുവിന്റെ അഭിനയ ജീവിതത്തിലെ നാഴികല്ലായിരിക്കും. അത്ഭുത ദ്വീപിന് ശേഷം പക്രുവിനെ തേടിയെത്തിയ മികച്ച കഥാപാത്രവും ഇളയരാജയായിരിക്കുമെന്നാണ് അറിയുവാൻ കഴിഞ്ഞത്.

‘തന്നെ സംബന്ധിച്ചടത്തോളം വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് ഇളയരാജയെന്നും തന്റെ ജീവിതവുമായി എവിടെയൊക്കെയോ സാദൃശ്യമുണ്ടെന്നും പക്രു പറയുന്നു.

മേൽവിലാസം , അപ്പോത്തിക്കിരി തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസാണ് ഇളയരാജയും ഒരുക്കുന്നത്. മേൽവിലാസത്തിൽ സുരേഷ് ഗോപി, തലൈവാസൽ വിജയ്, പാര്‍‌ഥിപൻ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രൻസ്, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ടീമാണ് ഇളയരാജയുടെയും നിർമ്മാണം നിർവഹിക്കുന്നത്.


നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് .
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here