ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ തിളങ്ങി മുംബൈ മലയാളി എഴുത്തുകാരി

0

ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ വെച്ച് മുംബൈ മലയാളിയും കഥാകാരിയുമായ ഗീത നെന്മിനിയുടെ” നടുമുറ്റം “എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.

പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ 4ൽ, നവംബർ 4ന് വൈകുന്നേരം 7 മണിക്ക് പുസ്തക മേളയുടെ മുഖ്യ സംഘാടകനും മലയാളിയുമായ മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ എഴുത്തുകാരിയും മോഹൻകുമാറിന്റെ പത്നിയുമായ ഗീത മോഹനാണ് പുസ്തക പ്രകാശനകർമ്മം നിർവഹിച്ചത്.

അജിത് തോപ്പിൽ പുസ്തക പരിചയം നടത്തി. ജയശ്രീ അശോക് പുസ്തകം ഏറ്റുവാങ്ങി.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ മുംബൈ മലയാളി സാന്നിധ്യമായ ഗീതയുടെ കഥാ സമാഹാരത്തിന് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here