മാട്ടു൦ഗയിൽ നവംബർ 25 ന് അയ്യപ്പ മണ്ഡല പൂജ

0

മാട്ടു൦ഗ ശ്രീ അയ്യപ്പ ഭക്തമണ്ഡലിലിന്റെ 21മത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച, നവംബർ 25 ന് മാട്ടു൦ഗ ഈസ്റ്റിലെ ചന്ദവർക്കർ റോഡിലുള്ള ശ്രിലക്കംഷി നാപ്പൂ ഹാളിൽ (മാധുശ്രീ വെൽബായ് സഭാഗൃഹ) വെച്ച് നടക്കും. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒൻപത് മണിവരെ വിവിധ പരിപാടികളോടെ അരങ്ങേറുന്ന ചടങ്ങുകൾ ഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. തുടർന്ന് മണ്ഡല മഹോത്സവ പൂജയ്ക്ക് ശേഷം ഉഷ പൂജ, സഹസ്രനാമാർച്ചന, മധ്യാഹ്ന പൂജ, മാട്ടു൦ഗ അയ്യപ്പ ഭക്തമണ്ഡലിന്റെ നേതൃത്വത്തിൽ ഭജന, കൂടാതെ ഉച്ചയ്ക്ക് ശാസ്താ പ്രീതിയും (അന്നദാനം) ഉണ്ടായിരിക്കും.

വൈകിട്ട് നാല് മണിമുതൽ തായമ്പക, ആറ് മണി മുതൽ പാലക്കാട് രാധാകൃഷ്ണൻ & പാർട്ടിയുടെ പഞ്ചവാദ്യം, വിളക്ക് പാട്ട്, ചെണ്ടമേളം,നാദസ്വരം, തലപ്പൊലി,പാലക്കൊമ്പ്‌ എന്നിവയുടെ അകമ്പടിയോടെ ശങ്കരമഠം ശിവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കൊച്ചു ഗുരുവായൂർ ക്ഷേത്രം, വെല്ലിങ്ക്ർ ഇൻസ്റിറ്റ്യൂട്, മാർക്കറ്റ് വഴി അയ്യപ്പ ഭഗവാനെ അലങ്കരിച്ച രഥത്തോടു കൂടിയുള്ള ഘോഷയാത്രയും സംഘടിപ്പിക്കും. തുടർന്ന് ദീപാരാധനയും ഹരിവരാസനം ചൊല്ലി ചടങ്ങുകൾക്ക് സമാപനം കുറിക്കുമെന്ന് സെക്രട്ടറി ആർ.എം.പുരുഷോത്തമൻ 9892067581 അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here