കല്യാൺ ഗുരുദേവ പ്രതിഷ്‌ഠ വാർഷികം നവംബർ 18 ന്

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ – താനെ യുണിയനിൽപെട്ട കല്യാൺ ഈസ്റ്റ് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ പഞ്ചലോഹ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ശനിയാഴ്ച്ച,നവംബർ 18 ന് നടക്കും.

ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ ആചാര്യൻ ടി.പി.രവീന്ദ്രന്റെ (ഗുരുധർമ്മ മഠം,മരുത്വാമല & തൃപാദ ഗുരുകുലം,ചേവണ്ണൂർ കളരി) മുഖ്യകാർമ്മികത്വത്തിലും കായംകുളം രാധകൃഷ്ണൻ ശാന്തിയുടെ ഉപകർമ്മികത്വത്തിലുമാകും ചടങ്ങുകൾ നടക്കുക.

രാവിലെ അഞ്ചര മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കുന്ന പൂജയ്ക്ക് ശേഷം ഏഴ് മണിക്ക് പതാക ഉയർത്തൽ തുടർന്ന് കലശപൂജ,കലശാഭിഷേകം,ഗുരുപൂജ,ബ്രഹ്മ യഞ്ജ,കർമ്മ യഞ്ജ, ജ്ഞാന യഞ്ജ,സർവ്വദോഷ ശാന്തി മഹാഗുരു ഹോമം തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മഹാപ്രസാദം രണ്ട് മണി മുതൽ നാലര വരെ പ്രഭാഷണം ശേഷം സർവ്വൈശ്വര്യ പൂജ,ദീപാരാധന എന്നിവയോടെ നടത്തുന്നതാണെന്ന് ശാഖായോഗം സെക്രട്ടറി ജി.സുരേന്ദ്രൻ 9769396103 അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here