സ്നേഹ സംഗമത്തിനായി വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം

0

കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവനങ്ങൾ തുടർന്നുമാണ് ന്യൂ ബോംബെ കേരളീയ സമാജം മാതൃകയാകുന്നത്.

എൻ ബി കെ എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം സമാജത്തിലെ ആദ്യകാല അംഗങ്ങൾക്ക് ഒത്തുകൂടാനും സൗഹൃദം പങ്കിടാനുമുള്ള വേദിയാകും. നവംബർ 19 ഞായറാഴ്ച നെരൂൾ എൻ.ബി.കെ.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എഴുപതുവയസ്സിന് മുകളിലുള്ള അംഗങ്ങളെ സമാജം ആദരിക്കും.

ജസ്‌ലോക് ആശുപത്രിയിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. പ്രേം നരസിംഹൻ, മാധ്യമ പ്രവർത്തകൻ പ്രേംലാൽ (കൈരളി ടി വി, ആംചി മുംബൈ) എന്നിവർ മുഖ്യാതിഥികളായിരിക്കും.

ചടങ്ങിൽ ഡോ. പ്രേം നരസിംഹൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് എൻ ബി കെ എസ് സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു. കൺവീനർ കെ ടി നായർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Also Read | സാമൂഹിക പ്രതിബദ്ധതക്ക് നെരൂൾ കേരളീയ സമാജം പ്രവർത്തകർക്ക് ആദരവ്

Also Read | വാമൊഴിവഴക്കങ്ങളുമായി ന്യൂബോംബെ കേരളീയ സമാജം

Also Read | പുതുവത്സരത്തിൽ എരിയുന്ന വയറുകളുടെ വിശപ്പകറ്റി നെരൂൾ മലയാളി സമാജം

Also Read | വിവാഹ കുടിയൊഴിപ്പിക്കലുകളുടെ സംവാദമൊരുക്കി നെരൂൾ സമാജം

Also Read | നെരൂൾ കേരളീയ സമാജത്തിന്റെ വനിതാ ദിനം ആഘോഷമാക്കാൻ ദയാബായിയും

Also Read | കലാ സാഹിത്യ മേഖലയിൽ അവസരങ്ങൾ ഒരുക്കി നെരൂൾ മലയാളി സമാജം

Also Read | ന്യൂ ബോംബെ കേരള സമാജം വാർഷികാഘോഷത്തെ സമ്പന്നമാക്കി മഹാനഗരത്തിലെ മലയാളി പ്രതിഭകൾ

LEAVE A REPLY

Please enter your comment!
Please enter your name here