പൻവേലിൽ നാളെ പൊടിപാറും; പുരുഷ വനിതാ വടംവലി മത്സരത്തിന്റെ ആവേശത്തിൽ കായിക പ്രേമികൾ

0

പൻവേൽ കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് വടംവലി മത്സരം നാളെ അരങ്ങേറും. മുംബൈയിലെ മലയാളി സാംസ്കാരിക, സാമൂഹിക, സാമുദായിക, സംഘടനകളെയും , സ്ഥാപനങ്ങളെയും, സംഘടിപ്പിച്ചു കൊണ്ട് പുരുഷ വനിതാ ടീമുകളുടെ വടംവലി മത്സരം നവംബർ 19-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 02:00 മണിയോടു കൂടി സെക്ടർ-02ലെ (ശാന്തിനികേതൻ സ്കൂളിന് സമീപം) അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വച്ച് നടക്കും.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മുംബൈയിലെ മലയാളി സാംസ്കാരിക, സാമൂഹിക, സാമുദായിക, സംഘടനകളെയും , സ്ഥാപനങ്ങളെയും, സംഘടിപ്പിച്ചു കൊണ്ടാണ് വടംവലി മത്സരത്തിന് വേദിയൊരുങ്ങുന്നത്

മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി ആദരിക്കുന്നതാണെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ് അറിയിച്ചു . കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമിനും ട്രോഫിയും, പ്രശസ്തിപത്രവും നൽകി ആദരിക്കുന്നതാണ്.

പുരുഷ വിഭാഗം 1-ാം സമ്മാനം: – ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് സി.ഈ.തോമസ് മെമ്മോറിയലിന് വേണ്ടി ജസൻ തോമസ് & ജെറിൻ തോമസ്., ക്യാഷ് അവാർഡ് (അൻപതിനായിരം രൂപ) സ്പോൺസർ ചെയ്തിരിക്കുന്നത് കണ്ണമ്പുഴ കൊച്ചാപ്പു ആന്റണി മെമ്മോറിയലിന് വേണ്ടി കെ.എ. ഡേവിഡ് & ഫാമിലി.
2-ാം സമ്മാനം :- ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് രോഷ്നി എന്റർപ്രൈസെസിന് വേണ്ടി യോഹന്നാൻ തങ്കച്ചൻ & ഫാമിലി., ക്യാഷ് അവാർഡ് (ഇരുപത്തി അയ്യായിരം രൂപ) സ്പോൺസർ ചെയ്തിരിക്കുന്നത് മനോജ് & ഫാമിലി., 3-ാം സമ്മാനം: – ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ലിസ് എഞ്ചിനീയറിങ്ങിന് വേണ്ടി തമ്പി വി. തോമസ് & ഫാമിലി., ക്യാഷ് അവാർഡ് (അയ്യായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ) സ്പോൺസർ ചെയ്തിരിക്കുന്നത് ആചാര്യ എഞ്ചിനീയറിങ്ങിന് വേണ്ടി വിജീഷ് കെ.വി. & ഫാമിലി. എന്നിവരാണ്

വനിതാ വിഭാഗം 1-ാം സമ്മാനം: – ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ജോൺസൻ ചാക്കോ നീർവിളായിൽ & അന്നമ്മ ജോൺ മെമ്മോറിയലിന് വേണ്ടി ഷാജി യോഹന്നാൻ & ഫാമിലി., ക്യാഷ് അവാർഡ് (പതിനയ്യായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ) സ്പോൺസർ ചെയ്തിരിക്കുന്നത്പ്ര ദീപ്. & ഫാമിലി., 2-ാം സമ്മാനം: – ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ആചാര്യ എൻജിനീയറിങ്ങിന് വേണ്ടി വിജീഷ് കെ.വി. & ഫാമിലി., ക്യാഷ് അവാർഡ് (ഏഴായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ) സ്പോൺസർ ചെയ്തിരിക്കുന്നത് ടി.എം.മത്തായി മെമ്മോറിയലിന് വേണ്ടി സാമുവേൽ എം.ടി. & ഫാമിലി., 3-ാം സമ്മാനം: – ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് കാർത്യായനിക്കുട്ടി അമ്മ മെമ്മോറിയലിന് വേണ്ടി ബാബുരാജ് കെ.നായർ & ഫാമിലി., ക്യാഷ് അവാർഡ് (മൂവായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ) സ്‌പോൺസർ ചെയ്തിരിക്കുന്നത് ട്രെയിങ്ങ്‌ ക്രീയേറ്റിവിന് വേണ്ടി രോഹിത് ബി. നായർ & ഫാമിലി, പ്രോത്സാഹന സമ്മാനമായി ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് ശിവശങ്കരൻ നായർ മെമ്മോറിയലിന് വേണ്ടി രവിശങ്കർ നായർ & ഫാമിലി എന്നിവരാണ്.

മത്സരത്തിൽ പങ്കെടുക്കുന്ന സംഘടനകളുടെ പേരു വിവരങ്ങൾ

പുരുഷ വിഭാഗം

  1. സെന്റ് ജോർജ് ചർച്ച് സാക്കിനാക്ക,
  2. കേരള സമാജം സൂറത്ത് ,
  3. സെന്റ് സെബാസ്റ്റിൻ ചർച്ച് കലംബോലി,
  4. സെന്റ് ജോർജ് ഫൊറോന ചർച്ച് ന്യൂ പൻവേൽ A Team,
  5. സെന്റ് ജോർജ് ഫൊറോന ചർച്ച് ന്യൂ പൻവേൽ B Team,
  6. സെന്റ് തോമസ് ചർച്ച് വാശി,
  7. സെന്റ് ജോസഫ് ചർച്ച് ഐറോളി,
  8. അൽഫാ ഫ്രണ്ട്സ് സൂറത്ത് ,
  9. ശ്രീ മുത്തപ്പൻ സേവാസംഘം ട്രസ്റ്റ് കാന്താകോളനി,
  10. A/B Team ശ്രീ മുത്തപ്പൻ സേവാസംഘം ട്രസ്റ്റ് കാന്താകോളനി
  11. ജി & ബി ഇലക്ട്രികൽ നെരൂൾ

വനിതാ വിഭാഗം

  1. സെന്റ് ജോർജ് ഫൊറോന ചർച്ച് ന്യൂ പൻവേൽ A Team,
  2. സെന്റ് ജോർജ് ഫൊറോന ചർച്ച് B Team,
  3. ശ്രീ മുത്തപ്പൻ സേവാസംഘം ട്രസ്റ്റ് കാന്താകോളനി

ആവേശകരമായ മത്സരത്തിനായി കാത്തിരിക്കുകയാണ് കായിക പ്രേമികൾ

കൂടുതൽ വിവരങ്ങൾക്ക് മനോജ് കുമാർ എം.എസ് 9967327424 , സെക്രട്ടറി മുരളി കെ നായർ 9324929113

LEAVE A REPLY

Please enter your comment!
Please enter your name here