ഗോവയിലെ പാനാജിയിൽ ഡിസംബർ 15 മുതൽ 23 വരെ നടക്കുന്ന സെറാൻഡിപെട്ടി ഫെസ്റ്റിവലിലേക്ക് ശ്വേതാ വാര്യർക്കും ക്ഷണം ലഭിച്ചു. ശ്വേതാ വാരിയർ സ്വയം രൂപകൽപ്പന ചെയ്തെടുത്ത സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ ശൈലിയിൽ നൃത്തം അവതരിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത് .
മാധുരി ഉപാധ്യായ ക്യൂറേറ്റ് ചെയ്യുന്ന നൃത്ത പരിപാടി ഓൾഡ് ജി എം സി കോംപ്ലക്സിൽ ഉള്ള ദി ഫൗണ്ടറിയാണ് (The Foundry, Old GMC Complex ) വേദി.
ഡിസംബർ 22 നു വൈകീട്ട് 7 മുതൽ 7.30 വരെയാണ് ശ്വേതാ വാരിയർക്ക് ലഭിച്ചിരിക്കുന്ന സമയം . ഡിസംബർ 15 മുതൽ 22 വരെ സംഘടിപ്പിക്കുന്ന Serendipity Arts Festival 2023 ലോകോത്തര കലാകാരന്മാർ പങ്കെടുക്കുന്ന വേദിയാണ്. നൃത്തം ,സംഗീതം, തിയേറ്റർ , രംഗ കല , തുടങ്ങിയ എല്ലാ മേഖലകളിലും , ലോകം അറിയുന്ന കലാപ്രതിഭകൾക്ക് വേദികൾ, പരിശീലന കളരികൾ , പ്രദർശനങ്ങൾ , ഭക്ഷണശാലകൾ, എന്നിവയടക്കം 12 വേദികളിലായാണ് സെറാൻഡിപെട്ടി ഫെസ്റ്റിവൽ അരങ്ങേറുന്നത് .
ഗോവയിലെ പാനാജിയിലെ മണ്ഡോവി നദീ തീരത്ത് നയന മനോഹരമായ ആർട്ട് പാർക്ക്, ആസാദ് മൈദാൻ , ദീനാനാഥ് മങ്കേഷ്‌കർ കലാമന്ദിർ, ഇ എസ് ജി കോംപ്ലക്സ് , ഓൾഡ് ജി എം സി കോംപ്ലക്സ് , പ്രൊമനേഡ് , സാമ്പ സ്‌ക്വയർ , സാന്താ മോണിക്ക ജട്ടി, നഗല്ല്യ ഹിൽസ് ഗ്രൗണ്ട് , എന്നിവയാണ് വേദികളിൽ ചിലത് . https://www.serendipityartsfestival.com/programs എന്ന വെബ്‌സൈറ്റിൽ നിന്നും പരിപാടിയെകുറിച്ചുള്ള കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിക്കും .

- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ