ജി എം ബാനാത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി രക്തദാന ക്യാമ്പ് നടത്തി

0

എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജി എം ബാനാത് വാല സെന്റർ ഫോർ ഹ്യുമാനിറ്റി രക്തദാന ക്യാമ്പ് നടത്തി.

അന്ധേരി ഈസ്റ്റിലുള്ള അമ്പർ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്‌ അസിസ് മാണിയൂരിന്റെ അധ്യക്ഷത വഹിച്ചു. എഐ കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ടികെസി മൊഹമ്മദ്‌ അലി ഹാജി ഉത്ഘാടനം ചെയ്തു, മുൻ മഹാരാഷ്ട്ര മന്ത്രിയും കോണ്ഗ്രസ് നേതാവുമായ ആരിഫ് നസീം ഖാൻ മുഖ്യാതിഥിയായിരുന്നു.

സെന്ററിന്റെ എല്ലാ പ്രവർത്തനങ്ങങ്ങൾക്കും വേണ്ട സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്ത കോൺഗ്രസ് നേതാവ് മഹാരാഷ്ട്രയിലെ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് ആരിഫ് നസീം ഖാൻ ഉറപ്പ് നൽകി.

മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി സി കെ സുബൈർ മുഖ്യ പ്രഭാഷണം നടത്തി. മാനുഷിക പ്രവർത്തനങ്ങൾ നിരന്തരം നടത്തി മാതൃയാകുന്ന മഹാരാഷ്ട്ര കെഎംസിസിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

എഐ കെഎംസിസി നേതാക്കളും പ്രവർത്തകരും അടക്കം അമ്പതോളം പേർ രക്തദാനത്തിൽ പങ്കെടുത്തു. GMBCH ജനറൽ സെക്രട്ടറി സൈനുദ്ദീൻ വി കെ സ്വാഗതം പറഞ്ഞു. ട്രഷറർ പിഎം ഇക്ബാൽ രക്ത ധാന ശിബിരം നിയന്ത്രിച്ചു, എ ഐ കെഎംസിസി നാഷണൽ ട്രഷറർ കെ എം എ റഹ്‌മാൻ, ടി എ ഖാലിദ്, സി എച്ച് ഇബ്രാഹിം കുട്ടി, എം എ ഖാലിദ്, പി വി സിദ്ദിഖ്, അൻസാർസി എം, ഹംസ ഘാട്കോപ്പർ, ഷംനാസ്, സി എച്ച് കുഞ്ഞബ്ദുള്ള, കബീർ വി കെ, മുസ്തഫ കുമ്പോൾ, ഉമ്മർ പികെസി മുതലായവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here