കേരളീയ സമാജം ഡോംബിവ്‌ലിയുടെ പുതുതായി നിർമ്മിച്ച മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നവംബർ 26 ന് വൈകുന്നേരം നാലു മണിക്ക് നടക്കും. ഡോംബിവ്‌ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാഡിയിലാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റി അത്യന്താധുനിക പഠന സൗകര്യങ്ങളോടുകൂടിയ ഏഴു നിലയുള്ള സ്‌കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത് .
മോഡൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഐ. ആർ. ബി. ഇൻഫ്ര സ്ട്രെക്ച്ചർ ഡവലപ്പേഴ്‌സ് ലിമിറ്റഡ് ന്റെ ചെയർമാനുമായ വീരേന്ദ്ര ഡി. മയിസ്ക്കർ സ്‌കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും . വൈകുന്നേരം ആറ് മണിക്ക് കെഡിഎംസി മൈതാനത്ത് സാംസ്ക്കാരിക സമ്മേളനവും മെഗാ സ്റ്റേജ് ഷോയും നടക്കും .
സാംസ്ക്കാരിക സമ്മേളനത്തിൽ മഹാരാഷ്‌ട്ര പൊതുമരാമത്തുവകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ ,കല്യാൺ ലോകസഭാംഗം ഡോ. ശ്രീകാന്ത് ഷിൻഡെ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പിന്നണി ഗായിക രഞ്ജിനി ജോസ്, ഗായകൻ റിതുരാജ് (റിജൂട്ടൻ ) മിമിക്രി പരിപാടികളിലൂടെ ശ്രദ്ധ നേടിയ വിതുര തങ്കച്ചൻ, അഖിൽ കവടിയൂർ എന്നിവർ നയിക്കുന്ന ഹാസ്യ പരിപാടിയും അരങ്ങേറും.
പാണ്ഡുരംഗവാഡിയിൽ 1972 നവംബറിൽ തറക്കല്ലിട്ട മോഡൽ സ്‌കൂൾ കെട്ടിടം ഒന്നാംഘട്ട നിർമ്മാണം കഴിഞ്ഞു പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും നാലാംഘട്ടം പൂർത്തിയാക്കിയതിനു ശേഷമാണ് 1983 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടിരുന്നത്. 35 വർഷത്തോളം മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2020 ൽ ആരംഭിച്ചത്. 2023 ൽ നിർമ്മാണം പൂർത്തിയാക്കി. സ്‌കൂൾ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ചിലവ് വഹിച്ചത് പൂർവ്വ വിദ്യാർഥിയായ വീരേന്ദ്ര ഡി . മയിസ്ക്കറാണ്.
നവമ്പർ 26 ഉദ്ഘാടനത്തിനായി ഒരുങ്ങുമ്പോൾ സമാജത്തിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യമായ സന്തോഷത്തിലാണ് ഡോംബിവ്‌ലിയിലെ കേരളീയ സമൂഹം.36 ക്ലാസ്സുമുറികൾ, ലൈബ്രറി, ലാബുകൾ, അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ കംപ്യുട്ടർ ക്ലാസ്സ് മുറികൾ, ഓഡിറ്റോറിയം അങ്ങനെ എല്ലാവിധ പഠന സൗകര്യങ്ങളും സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് .

- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ
- സീഗൾ ഇന്റർനാഷണലിന് ഇൻഡോ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ്
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)