ഡോ.ഐശ്വര്യ വാരിയരും സംഘവും അവതരിപ്പിക്കുന്ന മോഹനിയാട്ടം

0

ന്യൂ ബോംബെ അയ്യപ്പ മിഷന്റെ നാല്പത്തി അഞ്ചാമത് മണ്ഡല പൂജ മഹോത്സവത്തോടനുബന്ധിച്ചാണ് ഡോ ഐശ്വര്യ വാരിയരും സംഘവും അവതരിപ്പിക്കുന്ന മോഹനിയാട്ടം അരങ്ങേറുന്നത്. നവംബർ 30 മുതൽ ഡിസംബർ 3 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ വെള്ളിയാഴ്ച ഡിസംബർ 1ന് വൈകീട്ട് 7 മണിക്ക് ക്ഷേത്രാങ്കണത്തിൽ മോഹനിയാട്ടം അരങ്ങേറും.

മുംബൈയിൽ വളർന്ന കോഴിക്കോട്ടുകാരിയായ ഐശ്വര്യ വാരിയർ മോഹിനിയാട്ടം ജനകീയമാക്കാൻ പ്രതിജ്ഞാബദ്ധയായ ഒരു നർത്തകിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here