ട്രെയിൻ യാത്രക്കിടെ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 48കാരൻ പിടിയിൽ

0

കൊച്ചുവേളി എക്സ്പ്രസ്സ് ട്രെയിനിൽ കുടുംബസമേതം യാത്ര ചെയ്തിരുന്ന പത്ത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്കാണ് യാത്രക്കിടെ ദുരനുഭവം നേരിട്ടത്. സംഭവത്തിൽ മലയാളിയായ ഇബ്രാഹീം കുഞ്ഞ് മുഹമ്മദ് പിടിയിലായി. കുട്ടിയുടെ നിലവിളി കേട്ട മാതാപിതാക്കളും സഹയാത്രക്കാരും ചേർന്നാണ് ഇയാളെ കൈയ്യോടെ പിടിച്ച് റെയിൽവേ പൊലീസിന് കൈമാറിയത്.

കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ മുരുന്ദേശറിനും ഖാർവാറിനുമിടയിൽ വെച്ച് രാത്രി 12.30നായിരുന്നു സംഭവം. തൊട്ടടുത്ത സ്റ്റേഷനായ മഡ്‌ഗാവിൽ ഇറങ്ങി ഇരയും കുടുംബവും റെയിൽവേ പോലീസിൽ രേഖാ മൂലം പരാതി നൽകിയെങ്കിലും കുറ്റകൃത്യം നടന്ന സ്ഥലം കർണാടകയിലാണെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മടക്കി അയച്ചു. പിന്നീട് കാർവാർ റെയിൽവേ സ്റ്റേഷനിലും അവിടെ നിന്ന് മുരുദേശർ പോലീസ് സ്റ്റേഷനിലും എത്തിയാണ് പരാതി നൽകിയത്

എന്നിരുന്നാലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സംഗതയെ തുടർന്ന് സാമൂഹിക പ്രവർത്തകരും സംഘടനകളും ഇടപെട്ടാണ് സമ്മർദ്ദം ചെലുത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിൽ അടച്ചു

മലയാളിയായ പ്രതി ട്രെയിനിൽ അനധികൃത കച്ചവടവും മോഷണവും സ്ഥിരം തൊഴിലാക്കിയ ലഹരിക്കടിമയും സ്ത്രീപീഡനം തുടങ്ങിയ വിഷയങ്ങളിൽ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇയാൾ വിവാഹിതനും രണ്ട് പെൺ കുട്ടികളുടെ അച്ഛനുമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here