മുംബൈ ശാസ്ത്രീയ സംഗീതത്തിന്‍റെ മുഖമായ “ശര്‍മ്മ” ഓർമ്മയായി

0

ഡോംബിവലിയില്‍ ശാസ്ത്രീയ സംഗീതത്തിന്‍റെ മുഖമായ “ശര്‍മ്മ” വിട പറഞ്ഞു. 50 വര്‍ഷത്തിലേറെയായി ശുദ്ധസംഗീതത്തിന്‍റെ ഉപാസകനായിരുന്നു മഹാദേവ വൈദ്യനാഥൻ ശർമ്മ. 79 വയസ്സായിരുന്നു. കേരളത്തിൽ പാറശ്ശാലയാണ് സ്വദേശം. ഭാര്യ രാജലക്ഷ്മി ( Rt.LIC) മകൾ. ഗീത നാരായണൻ.

സംഗീതപരിപാടികള്‍ക്കായി “ഡോംബിവലി ഫൈന്‍ ആര്‍ട്സ്” എന്ന സംഘടന സ്വന്തം തോളിലേറ്റി വിജയകരമായി നടത്തിയിരുന്ന സംഗീതാസ്വാദനകനാണ് കാല യവനികക്കുള്ളിൽ മറഞ്ഞത്. സംഗീതലോകത്തെ അതുല്യപ്രതിഭകള്‍ മുതല്‍, ഇളംതലമുറയെ വരെ ഡോംബിവലിയിലെ സംഗീതാസ്വാദകര്‍ക്കു പരിചയപ്പെടുത്തിയ കലാസ്വാദകനാണ് ശര്‍മ്മ. അന്‍പതിലേറെ വര്‍ഷങ്ങളായി ഇടതടവില്ലാതെ ഓരോ മാസവും ഓരോ കച്ചേരികള്‍ സംഘടിപ്പിക്കുക എന്ന അവിശ്വസനീയമായ സംഘടനാ പാടവത്തിന്റെ ഉടമയാണ് വിട പറയുന്നത് .

തിരുവനന്തപുരത്തെ അഗ്രഹാരത്തില്‍ സംഗീതമാധുരി നുകര്‍ന്ന് ജനിച്ചുവളര്‍ന്ന ശര്‍മ്മക്ക് സംഗീതം ജീവവായു തന്നെ ആയിരുന്നു. സംഗീത പ്രേമികൾക്ക് ഗുരുതുല്യനായിരുന്ന ശർമ്മയുടെ വിയോഗം മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here