മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനുള്ളിലെ ഏറ്റവും കുറവ് കോവിഡ് കണക്കുകൾ

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 15,077 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3 മാസത്തിനുള്ളിൽ ഏറ്റവും കുറവ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് മരണ സംഖ്യയിലും ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്തത്. 184 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 95,344 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 57,46,892 ആയി രേഖപ്പെടുത്തി.

33,000 പേർക്ക് അസുഖം ഭേദമായി. സംസ്ഥാനത്തെ കോവിഡ് -19 മരണനിരക്ക് ഇപ്പോൾ 1.66 ശതമാനവും പോസിറ്റിവിറ്റി നിരക്ക് 16.39 ശതമാനവുമാണ്.

ദിനംപ്രതി പുതിയ കേസുകളിൽ കുറവുണ്ടായതിനാൽ കോവിഡ് നിയന്ത്രണങ്ങൾക്ക് മുംബൈയിൽ ഇളവുകൾ നൽകും. അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൌൺ ജൂൺ 15 വരെ നീട്ടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.

മുംബൈയിൽ 666 പുതിയ കേസുകൾ രേഖപ്പെടുത്തി. നഗരത്തിലെ രോഗികളുടെ എണ്ണം 705,288 ആയി ഉയർന്നു. 29 പേർക്ക് ജീവൻ നഷ്ടമായി. മുംബൈയിലെ മരണസംഖ്യ 14,826 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here