തരംഗമായി കാച്ചിലുവള്ളി

0

മലയാള സിനിമയിൽ കോറോണക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ വ്യത്യസ്തമായ പ്രമേയമാണ് വിശുദ്ധ രാത്രികൾ. അഞ്ച് കഥകളുമായി വരുന്ന സിനിമ ഇതിനകം നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞു. ജാതി, ലൈoഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ കാച്ചിലു വള്ളിയെന്ന പാട്ട് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

വേട്ടയാടുന്ന അഞ്ച് കഥകളാണ് വിശുദ്ധ രാത്രികൾ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ എസ്. സുനിലാണ് രചനയും സംവിധാനവും . അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം തുടങ്ങിയവരാണ് അഭിനേതാക്കൾ.

നൊമാഡ്സ് , പോത്തുട്ടൻസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് കാഞ്ഞിരക്കാടൻ , ലതീഷ് കൃഷ്ണൻ, ജയ്‌സൺ ജോസ് എന്നിവരാണ് പോത്തുട്ടൻസ് പ്രൊഡക്ഷൻസിന്റെ നിർമ്മാതാക്കൾ.

സൈന OTT പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രമെത്തുന്നത്. സിനിമയിലെ കാച്ചിലു വള്ളിയെന്ന പാട്ട് ഇതിനോടകം തരംഗമായി. അൻവർ അലിയുടെ വരികളും സച്ചിൻ ബാലുവിന്റെ വരികളും. മത്തായി സുനിലും സ്മിത അംബുവുമാണ് ഗായകർ.

…….Android: …..👇
https://play.google.com/store/apps/details?id=com.saina&hl=en&gl=US
…….iOS: ………👇
https://apps.apple.com/my/app/saina-play/id1439906791
…….

LEAVE A REPLY

Please enter your comment!
Please enter your name here