മഹാരാഷ്ട്രയിൽ മഴക്കാലമെത്തി; ജാഗ്രതയോടെ സംസ്ഥാനം

0

തെക്കു പടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയിലെത്തി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തീരദേശ പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിച്ചതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

കാലവർഷം ശക്തി പ്രാപിക്കുന്നതോടെ കൂടുതൽ മുന്നൊരുക്കൾക്കായി സംസ്ഥാനം തയ്യറെടുക്കുകയാണ്. മൺസൂൺ അതിവേഗം അടുക്കുന്ന സാഹചര്യത്തിൽ മഴക്കാലവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതർ. ഇതിൽ മൺസൂണിന് മുമ്പുള്ള അറ്റകുറ്റപ്പണികൾ, വെൽഡിംഗ് തുടങ്ങിയവ ഉൾപ്പെടും. കൂടാതെ കുടകൾ, റെയിൻ‌കോട്ട്, ഗംബൂട്ട്, ഷൂസ് എന്നിവ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതികളും നൽകിയതായി സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ഷോപ്പുകളും നിശ്ചിത മണിക്കൂറുകൾ മാത്രം തുറന്നിരിക്കാനാകും അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here