ജൂൺ 7 മുതൽ മഹാരാഷ്ട്രയിൽ കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ വരും. മുംബൈയിൽ നിരവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി പരിമിതപ്പെടുത്തിയിരിക്കും, കാരണം ഇത് ലെവൽ 3 ന്റെ കീഴിലാണ്. കോവിഡ് -19 കേസ് പോസിറ്റീവ് നിരക്കിന്റെയും ഓക്സിജൻ കിടക്കകളുടെ ഒഴിവിന്റെയും അടിസ്ഥാനത്തിൽ ഓരോ ജില്ലകളിലും ഇളവുകൾ നൽകുവാനാണ് തീരുമാനം.
തിങ്കളാഴ്ച മുതൽ മുംബൈയിൽ അനുവദനീയമായ ഇളവുകൾ താഴെ പറയുന്നവയാണ്
ഷോപ്പുകൾ, അവശ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 4 മണി വരെ തുറന്നിരിക്കും.
മാൾ, തീയറ്ററുകൾ (മൾട്ടിപ്ലക്സും സിംഗിൾ സ്ക്രീനും) അടച്ചിരിക്കും
റെസ്റ്റോറന്റുകൾ വൈകുന്നേരം 4 മണി വരെ 50 ശതമാനം ശേഷിയിൽ തുറക്കും. വൈകുന്നേരം 4 മണിക്ക് ശേഷം, പാഴ്സലുകൾ, ഹോം ഡെലിവറി അനുവദനീയമാണ്.
മെഡിക്കൽ സേവനങ്ങൾ, അവശ്യ സേവനങ്ങൾ കൂടാതെ സ്ത്രീകൾക്കും മാത്രമായി ലോക്കൽ ട്രെയിൻ സേവനങ്ങൾ പരിമിതപ്പെടുത്തിയിരിക്കും.
പൊതു സ്ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ എല്ലാ ദിവസവും രാവിലെ 5 മുതൽ 9 വരെ നടത്തം, സൈക്ലിംഗ് എന്നിവ അനുവദിക്കും.
എല്ലാ സ്വകാര്യ ഓഫീസുകളും പ്രവർത്തി ദിവസങ്ങളിൽ 50 ശതമാനം ഹാജർ നിലയിൽ 4 മണി വരെ തുറക്കാം.
കായിക പ്രവർത്തനങ്ങൾ രാവിലെ 5 മുതൽ 9 വരെ, വൈകുന്നേരം 6 മുതൽ 9 വരെ.
ഷൂട്ടിംഗ് പ്രവർത്തനങ്ങൾ വൈകുന്നേരം 5 മണിക്ക് ശേഷം അനുവദിക്കില്ല
ഒത്തുചേരലുകൾ പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 4 മണി വരെയും മാത്രമേ അനുവദിക്കൂ.
വിവാഹ പരിപാടികളിൽ 50 പേരും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.
നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നേരം 4 മണി വരെ അനുവദിക്കും
എല്ലാ ദിവസവും വൈകുന്നേരം 4 മണി വരെ കാർഷിക പ്രവർത്തനങ്ങൾ അനുവദനീയമാണ്.
ഇ-കൊമേഴ്‌സ് സേവനങ്ങൾ പതിവായി പ്രവർത്തിക്കും.
ജിമ്മുകൾ , സലൂണുകൾ, പാർലറുകൾ എന്നിവ 50 ശതമാനം ശേഷിയിൽ വൈകുന്നേരം 4 മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. എസികൾ അനുവദിക്കില്ല.
ബസുകൾ ഫുൾ സീറ്റിൽ അനുവദിക്കും

- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
- ജീവിക്കുന്ന മണ്ണിനോടുള്ള പ്രതിബദ്ധതയിലും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നവരാണ് മലയാളികളെന്ന് ശ്രീകാന്ത് ഷിൻഡെ എം പി
- ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംസ്ഥാന കമ്മറ്റി രൂപീകരിച്ചു