മുംബൈ ബാർജ് ദുരന്തം; ക്യാപ്റ്റന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ONGC ഉന്നതർക്കെതിരെ നടപടി

0

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അപകടത്തിൽ മരിച്ച ബാർജ് പി 305 ക്യാപ്റ്റനായിരുന്ന രാകേഷ് ബല്ല ഉൾപ്പടെ പത്തുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.

ഇക്കഴിഞ്ഞ മേയ് 16-നു സംഭവിച്ച ദുരന്തത്തിൽ കാണാതായ 86 പേരുടെ മൃതദേഹങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്തിയിരുന്നു. 8 മലയാളികളുടേതുൾപ്പെടെ 56 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. തിരിച്ചറിയാൻ കഴിയാത്തവണ്ണം അഴുകിയ ശരീരാവശിഷ്ടങ്ങളാണ് ഫോറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനയയ്ക്കു അയച്ചിരുന്നത് . ഇതിൽ പത്തെണ്ണത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. അവശേഷിക്കുന്ന 20 മൃതദേഹങ്ങളുടെ ഡി.എൻ.എ. പരിശോധന തുടരുകയാണ്.

ക്യാപ്റ്റൻ രാകേഷ് ബല്ലവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായിരുന്നു . എന്നാൽ പിന്നീട് സംശയം പ്രകടിപ്പിക്കുകയും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ഡി.എൻ.എ. പരിശോധന നടത്തുന്നത് .

എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ.എൻ.ജി.സി.ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആഫ്‌കോൺസ് എന്ന കമ്പനിയുടെ അഞ്ച് ബാർജുകളും അവയിലുണ്ടായിരുന്ന 714 ജീവനക്കാരുമാണ് ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഓയൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ(ഒ.എൻ.ജി.സി) മൂന്ന് എക്സിക്യുട്ടീവ് ഡയറക്ടർമാരെ സസ്പെൻഡ് ചെയ്തു. കമ്പനിയിലെ ഉന്നതോദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. എണ്ണ ഖനനം, സുരക്ഷ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടർമാരെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here