മുംബൈയിൽ ജൂൺ 9 മുതൽ 12 വരെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

0

മുംബൈയിലും കൊങ്കൺ മേഖലയിലും ജൂൺ 9 മുതൽ 12 വരെ കനത്ത മഴയുണ്ടാകുമെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.

താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അത് പോലെ തന്നെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നവരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുവാനുള്ള നിർദ്ദേശവും മുഖ്യമന്ത്രി നൽകി.

ജില്ലാ ദുരന്ത നിവാരണ അധികൃതരുടെ യോഗങ്ങൾ വിളിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട മന്ത്രിമാരോട് ആവശ്യപ്പെട്ടു.

കോവിഡ് -19 ഉൾപ്പെടെയുള്ള രോഗികൾക്ക് ചികിത്സയിൽ തടസ്സം നേരിടാതെ നോക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here