കുട്ടനാടിന്റെ കണ്ണീരൊപ്പാൻ സോഷ്യൽ മീഡിയ ക്യാമ്പയിൻ

0

കാലങ്ങളായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം തേടിയാണ് സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. കുട്ടനാടിനെ രക്ഷിക്കൂ എന്ന പേരിൽ തുടങ്ങിയ സംഘടിത പ്രവർത്തനത്തിന് മികച്ച പ്രതികരണമാണ് ലോക മെമ്പാടുമുള്ള മലയാളികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പൻവേലിൽ താമസിക്കുന്ന കുട്ടനാട്ടുകാരനായ രാജീവ് തോമസ് പറയുന്നു.

ചരിത്രത്തിന്റെ തുടക്കം മുതൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസം ഒരു പരിധി വരെ ഒഴിവാക്കാനാകാത്തതാണെങ്കിലും പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് രാജീവ് പറഞ്ഞു. വീടുകളിൽ വെള്ളം കയറുന്നതും കൃഷിയിടങ്ങൾ നശിക്കുന്നതും എല്ലാ വർഷവും തുടർക്കഥയാകുമ്പോൾ ഇതിനൊരു മാറ്റം വേണമെന്ന ആശയമാണ് കുട്ടനാട്ടുകാരായ ഒരു പറ്റം സാമൂഹിക പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്.

തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ കാരണം ഭൂപ്രദേശം ഒറ്റപ്പെട്ടു പോകുമ്പോൾ കോടികളുടെ നഷ്ടം വരുത്തി വയ്ക്കുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുവാനുള്ള ശാസ്ത്രീയമായ പരിഹാരം കണ്ടെത്തണമെന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പയിൻ ശക്തിപ്പെടുന്നത്.

യന്ത്ര സഹായത്തോടെ കടലിലേക്ക് വെള്ളം ഒഴുക്കി കളയാവുന്ന സംവിധാനം കുട്ടനാട്ടിൽ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകളാണ് തേടുന്നത്. മുംബൈയിലും മറ്റും പ്രാവർത്തികമാക്കിയ സംവിധാനം കുട്ടനാട്ടിലും പരീക്ഷിക്കുവാനാണ് തയ്യാറെടുക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here