മുംബൈയിൽ കെട്ടിടം തകർന്ന് 11 മരണം

0

മുംബൈയിലെ മലാഡ് വെസ്റ്റിലെ മാൽവാനിയിലാണ് ഇന്നലെ അർദ്ധ രാത്രിയിൽ ഇരു നില കെട്ടിടം തകർന്ന് 11 പേർക്ക് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ 7 പേരെ പ്രദേശത്തെ മുനിസിപ്പൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 പേരെ രക്ഷപ്പെടുത്തി

കുട്ടികളടക്കം നിരവധി പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. ഒരു ചേരി പ്രദേശത്തുള്ള കെട്ടിടമാണ് തകർന്ന് വീണത്.

സംഭവം നടന്നയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ സ്ഥലത്തെ പോലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് അവശിഷ്ടങ്ങളിൽ കുടുങ്ങിയ പതിനഞ്ച് പേരെ രക്ഷപ്പെടുത്തിയത് . രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്നലെ നഗരത്തിൽ ശക്തിയായ മഴയായിരുന്നു രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജനജീവിതം ദുസ്സഹമായിരുന്നു.

സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങൾ അപകടകരമായ അവസ്ഥയിലാണെന്നും താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മുംബൈയിൽ നിരവധി കെട്ടിടങ്ങളാണ് അറ്റകുറ്റ പണികൾ പോലുമില്ലാതെ ജീർണിച്ച അവസ്ഥയിൽ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here