നവി മുംബൈ വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം

0

നവി മുംബൈയിലെ പണി തുടങ്ങാത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി ഇന്ന് നടന്ന പ്രക്ഷോഭ സമരത്തിൽ സ്ത്രീകൾ അടക്കം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 27 ഗ്രാമങ്ങളിലെ സര്‍വകക്ഷി സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം നടന്നത്.

വിമാനത്താവളത്തിന് പരേതനായ പി ഡബ്ള്യു പി നേതാവ് ഡി ബി പാട്ടീലിന്റെ പേര് നല്‍കണമെന്ന ആവശ്യമായിരുന്നു സമരത്തിൽ ഉയർന്ന് കേട്ടത്. പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് വലിയ ആശങ്കയാണ് ഉയർത്തിയത്.

നവിമുംബൈ അന്താരാഷ്ട വിമാനത്താവളത്തിന് ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേരു നല്‍കണമെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ അംഗീകരിച്ചു കൊണ്ടുള്ള സിഡ്കോയുടെ പ്രസ്താവന മന്ത്രിസഭയ്ക്ക് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് സംഘര്‍ഷ സമിതിയുടെ പ്രക്ഷോഭം നടത്തുവാനുള്ള തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here