മുംബൈയിൽ പെട്രോൾ വില 102 രൂപയിലെത്തി

0

രാജ്യത്ത് ഇന്ധനവില ഉയരുന്നത് തുടരുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വർദ്ധനവ് നേരിടുന്നത് സാധാരണക്കാരുടെ ജീവിതം കോവിഡ് കാലത്ത് കൂടുതൽ ദുരിതത്തിലാക്കുകയാണ്. ഇന്ന് പെട്രോൾ, ഡീസൽ വില വീണ്ടും ഉയർത്തി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 102 രൂപയിലെത്തി. രാജ്യ തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 95.85 രൂപയാണ് വില.

മുംബൈയിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 105.65 രൂപയായി ഉയർന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസൽ വിലയിലും കുത്തനെ വർധനയുണ്ടായി. മുംബൈയിൽ ഡീസൽ ഒരു ലിറ്ററിന് 94.15 രൂപയ്ക്കാണ് വിൽക്കുന്നത് . ഡൽഹിയിൽ വെള്ളിയാഴ്ച ഡീസൽ വില ലിറ്ററിന് 86.75 രൂപയായി ഉയർന്നു.

2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഏറ്റവും വലിയ വാഗ്ദാനങ്ങളില്‍ ഒന്ന് ഇന്ധന വില കുറയ്ക്കും എന്നതായിരുന്നു. എന്നാല്‍ 2014 ന് ശേഷം എണ്ണ വിലയില്‍ വന്‍ വര്‍ദ്ധനയാണ് രാജ്യം നേരിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here